നീലേശ്വരത്ത് തെങ്ങ് കടപുഴകി വീണ് വീടു തകർന്നു; രണ്ട് പേർക്ക് പരിക്ക്

0
75

 

നീലേശ്വരം:നീലേശ്വരം നഗരസഭയിലെ വട്ടപ്പൊയിൽ കോളനിയിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു .
ഷിജു വി ,ശാലിനി വി എന്നിവർ താമസിക്കുന്ന വാടക വീട്ടിലാണ് തെങ്ങ് വീണത്. മക്കളായ ഷിജിത്ത്, വിജിത്ത് എന്നിവർക്ക് പരിക്കേറ്റു .ഇവർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് ,തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ റാഫി വാർഡ് കൗൺസിലർ സി സി കുഞ്ഞിക്കണ്ണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

NO COMMENTS

LEAVE A REPLY