ഭക്ഷണത്തിൻ്റെയും മരുന്നിൻ്റെയും ലഭ്യത ഉറപ്പാക്കാൻ അതിർത്തി യിൽ 10 കൺസ്യൂമർ സ്റ്റോറുകൾ

0
293

 

കാസർകോട്: സംസ്ഥാന അതിർത്തി പ്രദേശങ്ങളിൽ ഭക്ഷണ സാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കുന്നതിനു കൺസ്യൂമർ ഫെഡ് 10 സ്റ്റോറുകൾ ഇന്ന് ആരംഭിച്ചു.
കൊറോണ അണുബാധയെത്തുടർന്ന് അതിർത്തിയിൽ കർണാടക സർക്കാർ വിലക്ക് കർശനമാക്കിയതിനെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണിത്.
അതിർത്തി പ്രദേശങ്ങളിലെ സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിലാണ് സ്റ്റോറകൾ പ്രവർത്തിക്കുന്നത്.ഇവയിലേക്കാവശ്യമുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഇന്നു രാവിലെ കൺസ്യൂമർ ഫെഡിൻ്റെ കാഞ്ഞങ്ങാട് മടിയനിലെ ഗോഡൗണിൽ നിന്നു ലോറി കളിൽ അതിർത്തി സ്റ്റോറുകളിലേക്കയച്ചു. ഫെഡറേഷൻ എക്സി.ഡയറക്ടർ വി.കെ.രാജൻ ഫ്ലാഗ് ഒഫv ചെയ്തു. ഇവിടങ്ങളിൽ മെസിക്കൽ സ്റ്റോറുകളും താമസിയാതെ ആരംഭിക്കാൻ പരിപാടിയുണ്ട്. കൺസ്യൂമർ സ്റ്റോറുകൾ പ്രവർത്തിപ്പിക്കൻ സഹകരണ സംഘങ്ങൾ മുന്നോട്ടു വന്നാൽ കൂടുതൽ സ്റ്റോറുകൾ ആരംഭിക്കുന്നു എക്സി.ഡയറക്ടർ പറഞ്ഞു. ഇതിനപുറമെ അവശ്യസാധനങ്ങൾ വീടുകളിൽ വിതരണം ചെയ്യുന്നതിനു ഫെസറേഷൻ്റെ മൊൈബൽ സ്റ്റോർ ഉടൻ ജില്ലയിലെത്തും നിത്യോപയോഗ സാധനങ്ങളടങ്ങിയ കിറ്റുകളും കൺസ്യൂമർ ഫെഡ് വിതരണം ചെയ്യുന്നുണ്ട്.
അതേ സമയം കുടുംബശ്രീയുടെ നേതൃത്വത്തിൽ ചരക്കു ലോറി ജീവനക്കാർക്ക ഭക്ഷണം ലഭ്യമാക്കു ന്നതിനു രണ്ടു മൊബൈൽ ഭക്ഷണശാലകൾ കാലിക്കടവിലും തലപ്പാടിയിലും ആരംഭിച്ചു.ചരക്കു ലോറി കളുടെ അറ്റകുറ്റപ്പണിക്കു മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും നാലു വർക്ക്ഷോപ്പുകളും ഇന്നു പ്ര വർത്തിച്ചു തുടങ്ങി.
ജില്ലയിൽ രോഗ പ്രതിരോധ നടപടികൾ ഇന്നും അരികർശനമായി തുടരുന്നു.

NO COMMENTS

LEAVE A REPLY