കുഞ്ഞുങ്ങളുടെ സാമൂഹ്യ ബോധം രാജപുരം പോലീസിന്‌ മാസ്‌ക്‌ കൈമാറി

0
71


രാജപുരം:ലോകം നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി കോവിഡ്‌ 19 കൊറോണ വൈറസിനെ തുരത്താനുള്ള പോരാട്ടത്തില്‍ ബളാന്തോട്‌ ഗവണ്മെന്റ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മിടുക്കരായ എസ്‌ പി സി കേഡറ്റുകളും പങ്കുചേര്‍ന്നു. സീനിയര്‍ കേഡറ്റുകളായ സോന , അദ്വൈത്‌ , ആദിത്യ എന്നിവരാണ്‌ സ്വന്തമായി നിര്‍മിച്ച 100 മാസ്‌കുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട്‌ പങ്കെടുക്കുന്ന രാജപുരം പോലീസിന്‌ കൈമാറി. വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ രാജപുരം എസ്‌ ഐ രാമചന്ദ്രന്‍ ഏറ്റുവാങ്ങി. പൊതു ജനങ്ങളെ ബോധവത്‌കരിക്കുന്നതിനായി ഇവര്‍ വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY