ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കണ്ട് വിസ്‌മയപ്പെട്ടെന്നും അങ്ങനെ ഒരു പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 24നാണ് കൊറോണ വൈറസിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. കൊറോണയ്‌ക്കെതിരെ ലോക്ക് ഡൗണ്‍ മാത്രമാണ് പരിഹാരമെന്ന് ഞായറാഴ്‌ച നടത്തിയ മന്‍ കി ബാത്തിലും മോദി വ്യക്തമാക്കിയിരുന്നു. പലരും ലോക്ക് ഡൗണ്‍ കാര്യമായി എടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അഹീെ ഞലമറ പായിപ്പാട് അഥിതി തൊഴിലാളികളുടെ ഗള്‍ഫ്; പന്ത്രണ്ടായിരത്തിലേറെ പേര്‍ സുരക്ഷ വെല്ലുവിളിയാകും നിയന്ത്രണങ്ങളില്‍ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രധാനമന്ത്രി ക്ഷമ ചോദിച്ചിരുന്നു. ‘ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതില്‍ ഒരുപാട് പേര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. എനിക്ക് നിങ്ങളുടെ പ്രശ്‌നം അറിയാം. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യുദ്ധമാണ്. അതില്‍ നമുക്ക് ജയിക്കേണ്ടതുണ്ട്’ അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച വരെയുള്ള കണക്കു പ്രകാരം ഇന്ത്യയില്‍ 1024 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ 49 പേര്‍ വിദേശികളാണ്. 27 പേരാണ് ഇതുവരെ മരിച്ചത്. അതിനിടെ, ഇന്ത്യയിലെ കൊറോണ വ്യാപനം നിയന്ത്രിക്കാന്‍ 49 ദിവസത്തെ എങ്കിലും ലോക്ക്‌ഡൗണ്‍ വേണ്ടി വരുമെന്ന് നേരത്തെ കാംബ്രിഡ്‌ജ് സര്‍വകലാശാലയുടെ പഠനം പ്രവചിച്ചിരുന്നു. അപ്ലൈഡ് മാത്തമാറ്റിക്‌സ് ആന്‍ഡ് തിയററ്റിക്കല്‍ ഫിസിക്‌സ് വകുപ്പിലെ റണോജോയ് അധികാരി, രാജേഷ് സിങ് എന്നിവരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കൊണ്ട് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചാല്‍ കോവിഡ് 19ന്റെ പുനരുജ്ജീവനത്തിന് സാദ്ധ്യതയുണ്ട് എന്ന് ഇവര്‍ പറയുന്നത്.