ഐ സി എഫ്‌ യു എ ഇ ദേശീയ കമ്മിറ്റി മുസ്‌തഫ ദാരിമി പ്രസിഡണ്ട

0
2188


അബുദാബി : കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി സംഘടനായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഐ സി എഫ്‌ യൂ എ ഇ ദേശീയ കമ്മിറ്റിക്ക്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുസ്‌തഫ ദാരിമിയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ കമ്മിറ്റി യോഗം പേരോട്‌ അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉദ്‌ഘടനം ചെയ്‌തു. ഇന്ത്യന്‍ ഗ്രാന്‍ഡ്‌ മുഫ്‌തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മജീദ്‌ കക്കാട്‌, സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍,പ്രൊഫ യൂ സി അബ്ദുല്‍ മജീദ്‌, അബ്ദുല്‍ അസീസ്‌ സഖാഫി, ഡോ അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ദേവര്‍ശോല, ഒ എം തരുവണ പ്രസംഗിച്ചു. ആര്‍ ഒ തെഞ്ചേരി അലവി സഖാഫി പുനഃസംഘടനക്ക്‌ നേതൃത്വം നല്‍കി. ശരീഫ്‌ കാരശ്ശേരി സ്വാഗതവും ഹമീദ്‌ പരപ്പ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി മുസ്ഥഫ ദാരിമി കടാങ്കോട്‌ പ്രസിഡന്റ്‌, ഹമീദ്‌ പരപ്പ ജ. സെക്രട്ടറി, മഹ്മൂദ്‌ ഹാജി കടവത്തൂര്‍ ഫിനാന്‍സ്‌ സെക്രട്ടറി, സംഘടന: പ്രസിഡണ്ട്‌ അബ്ദുല്‍ ബസ്വീര്‍ സഖാഫി, സെക്രട്രി സുലൈമാന്‍ കന്മനം, ദഅ്‌വ: പ്രസിഡണ്ട്‌ മുസ്ഥഫ ദാരിമി വിളയൂര്‍, സെക്രട്രി ഉസ്‌മാന്‍ മുസ്ലിയാര്‍ ടി എന്‍ പുരം, വിദ്യാഭ്യാസം: പ്രസിഡണ്ട്‌ പി വി അബുബകര്‍ മുസ്ലിയാര്‍, സെക്രട്രി പി കെ മുഹമ്മദ്‌ മാസ്റ്റര്‍ കുന്ദമംഗലം, അഡ്‌മിന്‍: പ്രസിഡണ്ട്‌ സി എം എ കബീര്‍ മാസ്റ്റര്‍, സെക്രട്ടറി അബ്ദുല്‍ ഹകീം അണ്ടത്തോട്‌, വെല്‍ഫെയര്‍: പ്രസിഡണ്ട്‌ ഉസ്‌മാന്‍ സഖാഫി തിരുവത്ര, സെക്രട്ടറി നാസര്‍ കൊടിയത്തുര്‍ സര്‍വീസ്‌: പ്രസിഡണ്ട്‌ സലാം സഖാഫി എരഞ്ഞിമാവ്‌, സെക്രട്ടറി സാബിത്‌ പി വി ഈസ്റ്റ്‌ കോസ്റ്റ്‌, പബ്ലിക്കേഷന്‍: പ്രസിഡണ്ട്‌ കരീം ഹാജി തളങ്കര, സെക്രട്ടറി സമീര്‍ അവേലം, എസ്‌ ഡി സി: പ്രസിഡണ്ട്‌ റശീദ്‌ ഹാജി കരുവമ്പൊയില്‍, സെക്രട്ടറി സലാം മാസ്റ്റര്‍ കാഞ്ഞിരോട്‌ എന്നിവരെ തിരഞ്ഞെടുത്തു.

NO COMMENTS

LEAVE A REPLY