ലോകത്തിന്റെ കണ്ണുകള്‍ ഇനി ചന്ദ്രയാനില്‍; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ

ബെംഗളൂരു: പേടകം ഇറങ്ങാന്‍ പോകുന്ന ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐ എസ് ആര്‍ ഒ. സുരക്ഷിതമായ ലാന്‍ഡിംഗ് ഏരിയ കണ്ടെത്താന്‍ സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്റ് അവോയിഡന്‍സ് ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണിവ. പാറക്കല്ലുകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാത്ത സുരക്ഷിതമായ ലാന്‍ഡിംഗ് ഏരിയ കണ്ടത്താനുപയോഗിക്കുന്ന ക്യാമറയാണിത്. അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററാണ് ഈ ക്യാമറ വികസിപ്പിച്ചത്. ചന്ദ്രനെ തൊടാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രനിലേക്കടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിങ്ങും ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അതോടെ 25 കിലോമീറ്റര്‍ വരെ ചന്ദ്രനോടടുത്തുള്ള ഭ്രമണപഥത്തിലാണ് മൊഡ്യൂള്‍. എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കുന്നതോടെ ഓഗസ്റ്റ് 23ന് ചാന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്റിംഗ് നടത്തുമെന്നാണ് കരുതുന്നത്. അത് സംഭവിച്ചാല്‍ ചന്ദ്രനില്‍ പേടകമിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page