മണ്‍സൂണ്‍: ക്രമീകരണങ്ങളുമായി റെയില്‍വെ

0
85


കാസര്‍കോട്‌: മണ്‍സൂണ്‍ സമയത്ത്‌ അപകടങ്ങള്‍ ഒഴിവാക്കാന്‍ നിരവധി ക്രമീകരണങ്ങളുമായി റെയില്‍വെ. കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും. ഒക്‌ടോബര്‍ 31 വരെ ഇത്‌ തുടരും.മണ്‍സൂണ്‍ കാലത്ത്‌ കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി അപകടം സംഭവിക്കുന്നതിനാലാണ്‌ ട്രയിനുകളുടെ വേഗം കുറച്ച്‌ സമയക്രമീകരണം നടത്തിയിട്ടുള്ളത്‌. ട്രയിനുകളുടെ വേഗപരിധി 40-75 കിലോമീറ്ററിനിടയില്‍ നിജപ്പെടുത്തി.
അപകട സ്ഥലത്ത്‌ പെട്ടെന്ന്‌ എത്താനായി ആക്‌സിഡന്റ്‌ റിലീഫ്‌വാനും ഓപ്പറേഷന്‍ തീയറ്റര്‍ സംവിധാനമുള്ള പ്രത്യേക കോച്ചും ഒരുക്കിയിട്ടുണ്ട്‌.
നാളെ മുതല്‍ കാസര്‍കോട്‌ വഴി കൊങ്കണ്‍ പാതയില്‍ കൂടി ഓടുന്ന ട്രയിനുകളുടെ സമയം മാറി. 12617 എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്‌പ്രസ്സ്‌, എറണാകുളം- നിസാമുദ്ദീന്‍ തുരന്തോ എക്‌സ്‌പ്രസ്സ്‌, എറണാകുളം -മുംബൈ ലോകമാന്യതിലക്‌ തുരന്തോ എക്‌സ്‌പ്രസ്സ്‌ എന്നിവ നിലവിലുള്ള സമയത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ നേരത്തെ എത്തും.
കൊങ്കണ്‍ പാത വഴി കേരളത്തിലേക്ക്‌ വരുന്ന നിസാമുദ്ദീന്‍- എറണാകുളം മംഗള എക്‌സ്‌പ്രസ്സ്‌, ലോകമാന്യ തിലക്‌- തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ്സ്‌, നിസാമുദ്ദീന്‍- തിരുവനന്തപുരം രാജധാനി, ബിക്കാനിര്‍- തിരുവനന്തപുരം എക്‌സ്‌പ്രസ്സ്‌, ഭാവ്‌നഗര്‍- കൊച്ചുവേളി എക്‌സ്‌പ്രസ്‌, വിരാവല്‍- തിരുവനന്തപുരം എക്‌സ്‌പ്രസ്സ്‌, ഗാന്ധിധാം- നാഗര്‍ കോവില്‍ എക്‌സ്‌പ്രസ്സ്‌, പൂനെ- എറണാകുളം സൂപ്പര്‍ ഫാസ്റ്റ്‌, ബിക്കാനിര്‍ കോയമ്പത്തൂര്‍ സൂപ്പര്‍ ഫാസ്റ്റ്‌, അജ്‌മേര്‍ -എറണാകുളം മരുസാഗര്‍, ലോകമാന്യതിലക്‌- കൊച്ചുവേളി, ദാദര്‍- തിരുനല്‍വേലി, ഹാപ്പ- തിരുനല്‍വേലി, ചണ്ഡിഗഡ്‌- കൊച്ചുവേളി സമ്പര്‍ക്കക്രാന്തി എന്നീ ട്രയിനുകള്‍ നിലവിലുള്ള സമയത്തില്‍ നിന്നും രണ്ടര മണിക്കൂര്‍ വൈകിയാണ്‌ എത്തുക, കൊങ്കണ്‍ പാതയിലെ വേഗനിയന്ത്രണം അവസാനിപ്പിക്കുന്നതോടെ നവമ്പര്‍ ഒന്നു മുതല്‍ ഈ ട്രയിനുകളുടെ സമയക്രമം പഴയ രീതിയില്‍ പുനഃസ്ഥാപിക്കും.

NO COMMENTS

LEAVE A REPLY