കാല്‍കോടിയുടെ ഹാഷിഷ്‌ ഓയിലുമായി യുവാവ്‌ അറസ്റ്റില്‍

0
315


കണ്ണൂര്‍: അന്താരാഷ്‌ട്ര വിപണിയില്‍ കാല്‍കോടി രൂപ വില വരുന്ന 553 ഗ്രാം ഹാഷിഷ്‌ ഓയിലുമായി പെയിന്റിംഗ്‌ തൊഴിലാളിയായ യുവാവ്‌ അറസ്റ്റില്‍. ചിറക്കല്‍, പുതിയ തെരുപള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സി.പി.റാസിം(25) ആണ്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നാര്‍ക്കോട്ടിക്‌ സെല്‍ അധികൃതര്‍ പിടികൂടിയത്‌. മയക്കു മരുന്നു കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ബംഗ്‌ളൂരുവില്‍ നിന്നാണ്‌ മയക്കു മരുന്നു എത്തിച്ചതെന്നാണ്‌ യുവാവ്‌ മൊഴി നല്‍കിയത്‌. കൂടുതല്‍ അന്വേഷണം തുടര്‍ന്നു വരുന്നു.

NO COMMENTS

LEAVE A REPLY