ഷാര്‍ജ : പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാലിന്റെയും അനുസ്‌മരിക്കാന്‍ ഇന്‍കാസ് ഷാര്‍ജ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗം കണ്ണീര്‍ മഴയായി . സംസാരിച്ച ഓരോരുത്തരും മരിച്ചവരുടെ സുഹൃത്തുക്കളും അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേട്ടുനിന്നവുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. മരിച്ചവരുടെ ആത്മാവിനായി കൂടിയ ആളുകള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ .പി ജോണ്‍സന്‍ പകര്‍ന്ന മെഴുകുതിരി കത്തിച്ചുപിടിച്ച് ഒരു നിമിഷം മൗനപ്രാര്‍ത്ഥനാ ആചരിച്ചു. തുടര്‍ന്ന് പുഷ്‌പാര്‍ച്ചനയും നടത്തി . തുടര്‍ന്ന് ഷാര്‍ജ ഇന്‍കാസ് പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം, ജനറല്‍ സെക്രട്ടറി നാരായണന്‍ നായര്‍ , ട്രഷറര്‍ മാത്യു ജോണ്‍ ,ഇന്‍കാസ് ജില്ലാ പ്രസിഡണ്ട് രഞ്‌ജിത്ത് കോടോത്ത് , ജില്ലാ സെക്രട്ടറി മധു എ.വി, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ടി.എ.രവീന്ദ്രന്‍, എസ്. എം ജാബിര്‍, പുന്നക്കല്‍ മുഹമ്മദലി ,മച്ചിങ്ങല്‍ രാധാകൃഷ്‌ണന്‍ , റാഫി പട്ടേല്‍,പി.ആര്‍. പ്രകാശന്‍ കണ്ണൂര്‍ ,കെ.എം സി സി നേതാവ് സഹദ് പുറക്കാട് എഴുത്തുകാരനും വാഗ്മിയുമായ ഇ.കെ.ദിനേശന്‍,സന്തോഷ് കേട്ടത്ത് , ട്രഷറര്‍ മിര്‍ഷാദ് നുള്ളിപ്പാടി , ജില്ലാ ഭാരവാഹികളായ കെ.എം സുധാകരന്‍ , പവിത്രന്‍ നിട്ടൂര്‍, മാത്യു എബ്രഹാം , അബ്ദുല്‍ ഖാദര്‍, പ്രകാശ് പാക്കം,ഭാസ്‌കരന്‍ പുല്ലൂര്‍ , ഉണ്ണികൃഷ്‌ണന്‍ കെ.വി., എന്നിവര്‍ സംസാരിച്ചു.