ഷാര്‍ജയിലെത്തിയ പ്രവാസി കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റിന്‌ സ്വീകരണം നല്‍കി

0
2226


ഷാര്‍ജ: യുഎഇയിലെത്തിയ പ്രവാസി കോണ്‍ഗ്രസ്സ്‌ കാസറഗോഡ്‌ ജില്ലാ പ്രസിഡന്‍റ്‌ പത്മരാജ്‌ ഐങ്ങോത്തിന്‌ ഇന്‍കാസ്‌ ഷാര്‍ജ കാസറഗോഡ്‌ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഇന്‍കാസ്‌ ഷാര്‍ജ ജനറല്‍ സെക്രട്ടറി വി.നാരായണന്‍ നായര്‍ പത്മരാജിനെ ഷാളണിയിച്ചു. പ്രസിഡന്‍റ്‌ രഞ്‌ജിത്ത്‌ കോടോത്ത്‌ ഉപഹാരം നല്‍കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന യോഗം അസോസിയേഷന്‍ പ്രസിഡന്റ്‌ ഇ പി ജോണ്‍സണ്‍ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സലര്‍ ഖാദര്‍ മാങ്ങാട്‌ മുഖ്യാതിഥിയായിരുന്നു. ഇന്‍കാസ്‌ ഷാര്‍ജ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബിജു എബ്രഹാം ഖാദര്‍ മാങ്ങാടിനെ ഷാളണിയിച്ചു. ചടങ്ങില്‍ വെച്ച്‌ മെമ്പര്‍ഷിപ്പ്‌ കാമ്പയിന്റെ ഉത്‌ഘാടനം ധീര രക്തസാക്ഷി പാലാര്‍ മോഹനന്റെ സഹോദരന്‍ പാലാര്‍ ബാലനില്‍ നിന്ന്‌ അപേക്ഷാ ഫോറം സ്വീകരിച്ച്‌ കൊണ്ട്‌ ഖാദര്‍ മാങ്ങാട്‌ നിര്‍വ്വഹിച്ചു.ഇന്‍കാസ്‌ ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ റാഫി പട്ടേല്‍, ഇന്ത്യന്‍ ഷാര്‍ജ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ എസ്‌ എം ജാബിര്‍, ഇന്‍കാസ്‌ കാസര്‍ഗോഡ്‌ ജില്ലാ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കെ.എം.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.ആക്ടിംഗ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ വയലപ്പുറം സ്വാഗതവും, ട്രഷറര്‍ മിര്‍ഷാദ്‌ നുള്ളിപ്പാടി നന്ദിയും പറഞ്ഞു.

NO COMMENTS

LEAVE A REPLY