കെ.എസ്‌.ആര്‍.ടി.സി സമരം ഇന്നു മുതല്‍; നിയമപരമല്ലെന്ന്‌ ഹൈക്കോടതി

0
71


തിരു/ കൊച്ചി: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെ.എസ്‌.ആര്‍.ടി.സി തൊഴിലാളികളുടെ അനിശ്ചിതകാല സമരം ഇന്നു അര്‍ദ്ധരാത്രി മുതല്‍. സമരം ഒത്തു തീര്‍ക്കുന്നതിനു മാനേജിംഗ്‌ ഡയറക്‌ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരവുമായി മുന്നോട്ടുപോകുമെന്നു തൊഴിലാളി സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.അതേ സമയം സമരത്തിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. കെ.എസ്‌.ആര്‍.ടി.സി സമരം നിയമപരമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ നിലവിലുള്ളപ്പോള്‍ സമരം എന്തിനാണെന്നു കോടതി ചോദിച്ചു. നേരത്തെ നോട്ടീസ്‌ നല്‍കിയതു കൊണ്ടു മാത്രം സമരം നിയമപരമാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY