ഉദുമയില്‍ മൊബൈല്‍ വ്യാപാരിയെ കടയില്‍ കയറി ആക്രമിച്ചു

0
58


ഉദുമ: ഉദുമ ടൗണില്‍ മൊബൈല്‍ ഫോണ്‍ കട നടത്തുന്ന നാലാംവാതുക്കലിലെ ഹര്‍ഷാദി(24)നെ കടയില്‍ കയറി ആക്രമിക്കുകയും ഫോണുകളും ചില്ലും തകര്‍ത്തതായി പരാതി. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു.നേരത്തെ പരാതിക്കാരന്റെ സഹോദരിയെ ശല്യം ചെയ്‌തിരുന്നതായി പറയുന്നു. ഇതു ചോദ്യം ചെയ്‌തതിന്റെ വിരോധത്തിലാണ്‌ കടയ്‌ക്കു നേരെ അക്രമം നടത്തുകയും തന്നെ അക്രമിക്കുകയും ചെയ്‌തതെന്നു ഹര്‍ഷാദ്‌ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY