മുസോടിയില്‍ വന്‍ കിണര്‍ സ്ഥാപിക്കാന്‍ നീക്കം: പ്രതിഷേധം രൂക്ഷമാവുന്നു

0
67
Exif_JPEG_420


ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡിലെ മുസോടിയില്‍ വലിയ കിണര്‍ കുഴിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു.
കിണറിന്റെ പണി അധികൃതര്‍ തല്‍ക്കാലം നിറുത്തിയിട്ടുണ്ടെങ്കിലും പുനഃരാരംഭിച്ചേക്കുമെന്നു നാട്ടുകാര്‍ ആശങ്കപ്പെട്ടു. ഇതു നാട്ടില്‍ അസ്വസ്ഥതക്കു ഇടയാക്കിയിട്ടുണ്ട്‌.
മുസോടിയില്‍ കിണര്‍ കുഴിക്കാനുള്ള നീക്കം തടയണമെന്നു നാട്ടുകാര്‍ സര്‍ക്കാരിനോടും ജില്ലാ അധികൃതരോടും പഞ്ചായത്തിനോടും ആവശ്യപ്പെട്ടു.
മഞ്ചേശ്വരത്തു സ്ഥാപിക്കുന്ന തുറമുഖത്ത്‌ ശുദ്ധജലം എത്തിക്കാനാണ്‌ വന്‍ കിണര്‍ സ്ഥാപിക്കുന്നതെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. എന്നാല്‍ മഞ്ചേശ്വരത്തെ ആവശ്യത്തിന്‌ വേണ്ടി മംഗല്‍പാടി പഞ്ചായത്തില്‍ കിണര്‍ കുഴിക്കുന്നത്‌ ജനങ്ങളില്‍ സംശയം വര്‍ധിപ്പിക്കുന്നു. വേനല്‍ക്കാലത്തു കുടിവെള്ളം രൂക്ഷമാവുന്ന പ്രദേശമാണ്‌ മുസോടിയെന്ന്‌ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. മുസോടി പ്രദേശത്തെ ഉയര്‍ന്ന ഭാഗങ്ങളില്‍ കിണര്‍ കുഴിച്ചാണ്‌ ജനങ്ങള്‍ ഇപ്പോള്‍ കുടിവെള്ളം ശേഖരിക്കുന്നത്‌. കുന്നിന്റെ അടിവാരത്ത്‌ വന്‍ കിണര്‍ നിലവില്‍ വരുന്നതോടെ കുന്നിന്‍ മുകളിലെ കിണറുകള്‍ വറ്റുമെന്ന ആശങ്കയും അവര്‍ക്കുണ്ട്‌.
അതേസമയം മഞ്ചേശ്വരത്തെ സ്വകാര്യ ഐസ്‌ പ്ലാന്റിലേക്കും മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വേണ്ടിയാണ്‌ വന്‍ കിണര്‍ സ്ഥാപിക്കുന്നതെന്നും ആക്ഷേപമുണ്ട്‌.

NO COMMENTS

LEAVE A REPLY