കണ്ണൂരില്‍ വ്യാപക അക്രമം

0
81


കണ്ണൂര്‍/തിരു: ശബരിമലയിലെ യുവതി പ്രവേശനത്തെ തുടര്‍ന്ന്‌ സംസ്ഥാന വ്യാപകമായി ഉടലെടുത്ത അക്രമസംഭവങ്ങള്‍ തുടരുന്നു. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ അക്രമം. കൂടുതല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ സംസ്ഥാന വ്യാപകമായി അതീവ ജാഗ്രതയ്‌ക്കു ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. അവധിയില്‍ പോയ പൊലീസുകാരെ അടിയന്തിരമായി തിരിച്ചുവിളിച്ചു. സി പി എം നേതാക്കളായ എ എന്‍ ഷംസീര്‍ എം എല്‍ എ, മുന്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവരുടെ വീടുകള്‍ക്കു നേരെ ഇന്നലെ രാത്രി ഉണ്ടായ ബോംബേറിന്റെ തുടര്‍ച്ചയായി ബി ജെ പി ദേശീയ നിര്‍വ്വാഹ സമിതി അംഗം വി മുരളീധരന്‍ എം പിയുടെ തലശ്ശേരിയിലുള്ള തറവാട്‌ വീടിനു നേരെയും ബോംബേറുണ്ടായി. സി പി എം നേതാവ്‌ കണ്ണാടിപ്പൊയിലിലെ രാധാകൃഷ്‌ണന്റെ വീടിനു നേരെ ഇന്നു പുലര്‍ച്ചെ 2.30ന്‌ ബോംബേറുണ്ടായി. ഇരിട്ടിയില്‍ സി പി എം പ്രവര്‍ത്തകന്‍ വി കെ വിശാഖിനു വെട്ടേറ്റു.

NO COMMENTS

LEAVE A REPLY