കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യ വേദി 48 ാമത് സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തില്‍ വര്‍ണ്ണാഭമായ തുടക്കം. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി ജി.ഹരിദാസ് പതാക ഉയര്‍ത്തി. കേന്ദ്ര സംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖി ഓണ്‍ലൈനിലൂടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ പി ജി.ഹരിദാസ് ആധ്യക്ഷം വഹിച്ചു. വിഷ്ണു ഭട്ട് വെള്ളിക്കോത്ത് സ്വാഗത ഗാനവും ശ്രീനിധി കെ.ഭട്ട് നന്ദി ഗീതം അവതരിപ്പിച്ചു. തെയ്യം കലാചാര്യന്‍ പത്മശ്രീ ഇപി നാരായണ പെരുവണ്ണാന്, പ്രശസ്ത നര്‍ത്തകി ഡോ. കൃപ ഫഡ്കേ എന്നിവര്‍ മുഖ്യാതിഥികളായി. കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി പ്രൊഫ. ഡോ.എം വി നടേശന് സ്മരണിക പ്രകാശനം ചെയ്തു.