മമ്മൂട്ടിയും മോഹന്‍ലാലും ദുബായില്‍ കുടുംബസമേതം ഒത്തുകൂടിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുഹൃത്തായ സനില്‍ കുമാര്‍ ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനും ഭാര്യക്കുമൊപ്പം മമ്മൂട്ടിയും ഭാര്യയുമുണ്ട് എന്നതാണ് ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. എമ്പുരാനില്‍ അഭിനയിക്കുന്നതിനായി യു.എസ്സിലേക്ക് പോകുന്ന വഴിക്കാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത്. ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലെന്‍സ് മാന്‍ ഷൗക്കത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മമ്മൂട്ടി. യുഎസിലേക്ക് പോകുന്നതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത്. ചില പരിപാടികളില്‍ പങ്കെടുക്കാനുമുണ്ട്. അതേസമയം മലൈക്കോട്ടൈ വാലിബന് മോഹന്‍ലാല്‍ ദുബൈയിലെ തിയേറ്ററില്‍ വീണ്ടും കണ്ടു. സുഹൃത്ത് സമീര്‍ ഹംസ അടക്കമുള്ളവര്‍ ഒപ്പം ഉണ്ടായിരുന്നു. അതേസമയം മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രേക്ഷക പ്രതീക്ഷയുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതും ചിത്രത്തിന്റെ ഹൈപ്പിന്റെ പ്രധാനകാരണം.