തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു. അതിരപ്പിള്ളി പ്ലാന്റേഷന് മേഖലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തോട്ടം തൊഴിലാളിയായ ശ്രീജയുടെ വീടാണ് ആന ഭാഗികമായി തകര്‍ത്തത്. ശബ്ദം കേട്ട ശ്രീജയും മകനും പിന്‍വശത്തെ അടുക്കള വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.
തോട്ടം മേഖലയില്‍ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികള്‍ നശിപ്പിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു.