യുവാവിനെ കൊന്ന കടുവ ഏതെന്ന് തിരിച്ചറിഞ്ഞു;നരഭോജി കടുവക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്

സുൽത്താൻ ബത്തേരി:വയനാട്ടില്‍ യുവാവിനെ കൊന്ന കടുവ ഏതെന്ന് വ്യക്തമായി. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ് കടുവയെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ മയക്കുവെടി വെച്ച്‌ പിടികൂടാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. കടുവയിപ്പോള്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ നിരീക്ഷണത്തിലാണുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വാകേരിയില്‍ ശനിയാഴ്ച രാവിലെ പശുവിന് പുല്ലെരിയാൻ പോയപ്പോഴാണ് പ്രജീഷ് എന്ന യുവാവിനെ കടുവ ആക്രമിച്ചത്. മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page