കൊച്ചി: ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ലഹരി വില്പന നടത്തുന്ന യുവതി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.കൊല്ലം ഓച്ചിറ വലിയകുളങ്ങര സജനഭവനില്‍ റിജോ (41), കോട്ടയം കുറുവിലങ്ങാട് കരുമ്പത്ത് വീട്ടില്‍ ഡിനോ ബാബു (32), കണ്ണൂര്‍ ധര്‍മ്മടം സ്വദേശി മൃദുല (38) എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. 19.82ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നത്. സ്ത്രീകളെ മുൻനിറുത്തിയാണ് ലഹരി കടത്തും വില്പനയും നടത്തിയിരുന്നത്. തൃക്കാക്കര, മുവാറ്റുപുഴ, കോതമംഗലം, കോഴഞ്ചേരി, കഞ്ഞിക്കുഴി, ചങ്ങനാശേരി, പേട്ട പുത്തൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ലഹരിക്കേസുകളില്‍ പ്രതിയാണ് റിജോ. ഡിനോ ബാബുവിനെതിരെ മരട് പൊലീസ് സ്റ്റേഷനിലടക്കം മയക്കുമരുന്നു കേസുകള്‍ ഉള്‍പ്പെടെയുണ്ട്.