ന്യൂഡൽഹി: ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങൾക്കെതിരെ കരാറുകാർക്ക് പിഴ ചുമത്താൻ ദേശീയപാത മന്ത്രാലയം നിർദ്ദേശിച്ചു.
ഒരു പ്രത്യേക മേഖലയിൽ ഒരു വർഷം ഒന്നിൽ കൂടുതൽ അപകടമുണ്ടായാൽ റോഡിന്റെ നിർമ്മാണപിഴവായി കണക്കാക്കി പിഴ ചുമത്തും. ഒരു കാലയളവിൽ ഒന്നിൽ കൂടുതൽ അപകടങ്ങൾഒരിടത്തുണ്ടായാൽ റോഡിലെ പാകപ്പിഴകൾ കരാറുകാർ തന്നെ പരിഹരിക്കണമെന്ന് ദേശീയപാത സെക്രട്ടറി പി ഉമാശങ്കർ പറഞ്ഞു. ഇതിനായി ബി ഒ ടി (ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) രേഖ പരിഷ്കരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
500 മീറ്റർ വരുന്ന ഒരു പ്രദേശത്ത് ഒന്നിലധികം അപകടങ്ങൾ സംഭവിച്ചാൽ കരാറുകാരന് 25 ലക്ഷം രൂപ പിഴ ചുമത്തും. അടുത്തവർഷം വീണ്ടുംഅതേസ്ഥലത്തു അപകടമുണ്ടായാൽ പിഴ 50 ലക്ഷമായി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത മന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ പരക്കെ സ്വാഗതം ചെയ്യുന്നുണ്ട്. നിർമ്മാണം പൂർത്തിയാക്കിയ കാസർകോട് – തലപ്പാടി-ചെങ്കള റീച്ചിൽ തന്നെ ഇതിനകം ഒരേ സ്ഥലത്ത് നിരവധി വാഹനാപകടങ്ങളും, മരണങ്ങളും സംഭവിച്ചിട്ടുണ്ട്. പെറുവാട്ട് ഇന്നലെ രാവിലെയും ദേശീയപാതയിൽ ഒരാൾ മരണപ്പട്ടിരുന്നു.







