ഉദയമംഗലത്തെ കെ ടി കൃഷ്ണന്‍ അന്തരിച്ചു

പാലക്കുന്ന്: ആദ്യകാല കപ്പല്‍ ജീവനക്കാരനും ഉദയമംഗലം ഫാര്‍മസി ഉടമയുമായ ശ്രീദീപില്‍ കെ ടി കൃഷ്ണന്‍ (80) അന്തരിച്ചു. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് മുന്‍ വൈസ് പ്രസിഡന്റ്, പാലക്കുന്ന് കഴകം മേല്‍ത്തറ തറയില്‍ വീട് തറവാട് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരേതരായ ചെമ്മരന്‍-ചിറ്റേയി ദമ്പതികളുടെ മകനാണ്.ഭാര്യ: ഭാര്‍ഗവി. മക്കള്‍: കെ ടി സുജയ (അധ്യാപിക), കെ ടി സുമിത (കാരാട്ടുവയല്‍), കെ ടി ഉണ്ണികൃഷ്ണന്‍ (ദുബൈ). മരുമക്കള്‍: കെ വി കൃഷ്ണപ്രസാദ് വൈദ്യര്‍ (തൃക്കരിപ്പൂര്‍, …

മഞ്ചേശ്വരത്ത് എഎസ്‌ഐ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍; കുറിപ്പ് കണ്ടെത്തി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശിയായ മധുസൂദന(50)നാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച ഒരു കുറിപ്പ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നു കണ്ടെത്തിയതായാണ് സൂചന. അവിവാഹിതനാണ് മധുസൂദനന്‍.സ്റ്റേഷനിലെത്തുന്നവരോട് മികച്ച സമീപം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനായിരുന്നു മധുസൂദനന്‍. കേസന്വേഷണത്തിലും മികവ് പുലര്‍ത്തിയിരുന്നു.

ഡൽഹിയിൽ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; 35 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ 35 കാരൻ അറസ്റ്റിൽ. ബുധനാഴ്ച രാത്രി ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ഫാക്ടറി ജീവനക്കാരനായ പ്രതി പെൺകുട്ടിയെ ആളൊഴിഞ്ഞ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം നൽകിയതായും കൗൺസിലർമാരുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പോക്സോ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

അധ്യാപകൻ മർദ്ദിച്ചു; വിദ്യാർത്ഥി വെടിവച്ചു

ഡെറാഡൂൺ: അധ്യാപകൻ മർദ്ദിച്ച വിരോധത്തിനു വിദ്യാർത്ഥി അധ്യാപകനെ വെടിവച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ഗുരുനാനാക്ക് സ്കൂളിലാണ് അപൂർവമായ ഈ സംഭവം അരങ്ങേറിയത്. ക്ലാസ് മുറിക്കടുത്തു വെടിയേറ്റു വീണ അധ്യാപകനെ മറ്റ് അധ്യാപകർ ഉടൻ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയിൽ വെടിയുണ്ട പുറത്തെടുത്തു. അധ്യാപകനെ ഐ.സി.യു.വിലേക്കുമാറ്റി. അധ്യാപകനായ ഗംഗൻ ദീപ് സിംഗ് കോഹ്ലിയാണ് വെടിയേറ്റ് ആശുപത്രിയിലായത്. വെടിവയ്പിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സമരത്ത് ബജ്‌വ എന്ന വിദ്യാർത്ഥിയെ മറ്റു അധ്യാപകർ ഓടിച്ചിട്ടു പിടിച്ചു .ഇയാളെ പൊലീസിനു കൈമാറി. പൊലീസ് ഇയാളെ …

കാസർകോട് ആന വാതുക്കൽ തറവാട് രക്ഷാധികാരി സുരേശ കെ അന്തരിച്ചു

കാസർകോട്: ആനവാതുക്കൽ വലിയ വീട് തറവാട് രക്ഷാധികാരി രാംദാസ് നഗർ സൂർലു നന്ദിനിയിലെ സുരേശ കെ അന്തരിച്ചു. മംഗലാപുരത്തായിരുന്നു അന്ത്യം. സംസ്കാരം 22ന് ഉച്ചയ്ക്ക് നടക്കും. ആന വാതുക്കൽ വയനാട്ടുകുലവൻ തറവാട് പ്രസിഡൻറ്, സെക്രട്ടറി ,ഭഗവതി സേവാ സംഘം ബട്ടംപാറ ഗ്രാമ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് ബാങ്ക് പിഗ്മിഏജൻറ് ആയിരുന്നു. ഭാര്യ: ശുഭ കെ.ടി. മക്കൾ : പ്രശോഭ് കെ.ടി, സുമ കെ.ടി. മരുമക്കൾ: രജിത കെ., അനുരാഗ് ടി ആർ. സഹോദരൻ …