കാസർകോട്:മൊഗ്രാൽ ജി വി എച് എസ് എസ് വികസന ഫണ്ടിൽ നിന്ന് 34ലക്ഷം രൂപ അടിച്ചുമാറ്റിയ സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നുമൊഗ്രൽ ദേശീയ വേദി ഭാരവാഹികൾ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. നിയമനടപടിയും വകുപ്പ് തല നടപടികളും വൈകുന്നതു നാട്ടിൽ പ്രതിഷേധം രൂക്ഷമാക്കുന്നുണ്ടെന്നു പരാതിയിൽ പറഞ്ഞു.
രൂപ കാണാതായ സംഭവത്തിൽ നടപടി വൈകുന്നതു ദുരൂഹത ഉളവാക്കുന്നുണ്ടെന്നു കൂട്ടിച്ചേർത്തു.
ക്രമക്കേട് ബോധ്യപ്പെട്ട പ്പോൾ തന്നെ സ്കൂൾ പിടിഎ വിജിലൻസിനും, ഡിഡിഇക്കും പരാതി നൽകിയിരുന്നുവെങ്കിലും വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ബന്ധപ്പെട്ട ഓഫീസുകളിൽ ലഭിച്ചിട്ടില്ലെന്ന് ദേശീയവേദി ഭാരവാഹികൾപറഞ്ഞു. വേദി പ്രസിഡണ്ട് ടികെ അൻവർ,ജനറൽ സെക്രട്ടറി എം എ മൂസ,ട്രഷറർ പി എം മുഹമ്മദ് കുഞ്ഞി,ജോ. സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞി, എ എം സിദ്ദീഖ് റഹ്മാൻ എന്നിവരാണ് നിവേദനം നൽകിയത്.