കാസര്‍കോട്: അമ്പലത്തറ മൂന്നാംമൈലില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ പെട്ടിക്കടകളിലേക്ക് പാഞ്ഞ് കയറി. കട തകര്‍ത്തു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറാണ് പെട്ടിക്കടകളിലേക്ക് ഇടിച്ച് കയറിയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. കാര്‍ യാത്രക്കാര്‍ നിസാര പരിക്കോടെ രക്ഷപെട്ടു. അമ്പലത്തറ സ്വദേശിയുടെതാണ് കാര്‍. കടക്കുള്ളില്‍ പൂര്‍ണമായും കയറി നില്‍ക്കുന്ന നിലയിലായിരുന്ന കാര്‍. അപകടത്തില്‍ പൂതങ്ങാനം സ്വദേശി നാരായണന്റെ ചായക്കടയും, നായക്കുട്ടിപ്പാറ സ്വദേശി ബിന്ദുവിന്റെ പെട്ടികടയും തകര്‍ന്നു. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
