സൂപ്പര്‍മാര്‍ക്കറ്റിലെ മേശപ്പുറത്തു വച്ച് മൊബൈല്‍ ഫോണുമായി കടന്നു; വീണ്ടും എത്തിയപ്പോള്‍ കെണിഞ്ഞു, ബങ്കരക്കുന്ന് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മുളിയാര്‍, കെട്ടുംകല്ലിലെ പമോന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു കാല്‍ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, ബങ്കരക്കുന്നിലെ സി എ സലിമി(41)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മോഷ്ടിച്ച ഫോണ്‍ ചക്കര ബസാറിലെ ഒരു കടയില്‍ വില്‍പ്പന നടത്തിയതായി അറസ്റ്റിലായ പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ജൂലായ് 18ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കെട്ടുംകല്ലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മൊബൈല്‍ ഫോണ്‍ മോഷണം പോയത്. ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന …

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു കര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു; പശുവും ചത്തു, സംഭവം കോളിയടുക്കം വയലാംകുഴിയില്‍

കാസര്‍കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കല്‍ വയലിലാണ് സംഭവം. ക്ഷീര കര്‍ഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടന്‍ നായര്‍(75)ആണ് മരിച്ചത്. സമീപത്ത് പശുവിനെയും ഷോക്കേറ്റ് ചത്ത നിലയില്‍ കാണപ്പെട്ടു. തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ വയലില്‍ പശുവിനെ കെട്ടാന്‍ പോയതായിരുന്നു കുഞ്ഞുണ്ടന്‍ നായര്‍. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയപ്പോഴാണ് ദാരുണമായ സംഭവം ശ്രദ്ധയില്‍ പെട്ടത്.

മരണാനന്തര മര്യാദ

‘മരണം പ്രകൃതിശ്ശരീരിണാം’ ശരീരികളുടെ പ്രകൃതിയാണ് മരണം. അതായത്, ജനിച്ചവരെല്ലാം ഒരു നാള്‍ മരിക്കും(രഘുവംശം മഹാകാവ്യം- മഹാകവി കാളിദാസന്‍).എല്ലാവരും ഒരു ദിവസം മരിക്കും എന്ന് ചിന്തിച്ച് വേവലാതിപ്പെടേണ്ടതില്ല. എങ്കിലും പ്രിയപ്പെട്ടവര്‍ എന്നെന്നേയ്ക്കുമായി വേര്‍പെടുമ്പോള്‍ ദുഃഖിക്കും. ‘അയ്യോ; പോയല്ലോ!’ എന്ന് മാറത്തടിച്ച് വിലപിക്കും. അതും മനുഷ്യ സ്വഭാവം.വ്യക്തിപരമായി സ്വന്തക്കാരല്ലെങ്കില്‍പ്പോലും ഒരു വ്യക്തിയുടെ മരണത്തില്‍ ദുഃഖം തോന്നാതിരിക്കില്ല. മരണമടഞ്ഞയാളുടെ പ്രിയപ്പെട്ടവരുടെ ദുഃഖാചരണത്തില്‍ പങ്കുചേരും. പ്രകടമായിട്ടല്ലെങ്കില്‍ മാനസികമായിട്ട്. ഇതിനെയാണ് ‘സഹതാപം’ എന്ന് പറയുന്നത്. ‘കൂടെ തപിക്കുക, ദുഃഖിക്കുക’ എന്നര്‍ത്ഥം. എന്ത് കാരണം കൊണ്ടായാലും, …

കൊല്ലങ്കാനയില്‍ അവശനിലയില്‍ കാണപ്പെട്ട ലോട്ടറി ഏജന്റ് മരിച്ചു

കാസര്‍കോട്: ബദിയഡുക്ക, കൊല്ലങ്കാനയിലെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കാണപ്പെട്ട ലോട്ടറി ഏജന്റ് മരിച്ചു. പാലക്കാട്, പത്തിരിപ്പാലം സ്വദേശിയായ എന്‍ ടി പ്രകാശന്‍ (67)ആണ് മരിച്ചത്. 12 വര്‍ഷമായി കൊല്ലങ്കാനയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് ലോട്ടറി വില്‍പ്പന നടത്തി വരികയായിരുന്ന പ്രകാശന്‍ ഏതാനും മാസമായി പ്രമേഹ സംബന്ധമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കാണപ്പെട്ടത്. സുഹൃത്തുക്കള്‍ ചേര്‍ന്നു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രിയില്‍ മരണം സംഭവിച്ചു. ബദിയഡുക്ക പൊലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടെത്തിയിട്ടുണ്ട്.ഭാര്യ: വത്സല. മകന്‍: …

ക്ഷേത്രോത്സവം നടക്കുന്നതിനിടെ കുരങ്ങന്മാര്‍ വൈദ്യുതികമ്പികള്‍ പൊട്ടിച്ചിട്ടു; ഭക്തജനങ്ങളുടെ തിക്കിനും തിരക്കിനുമിടെ രണ്ട് മരണം

ലക്നൗ: ക്ഷേത്ര ഉത്സവത്തിനിടെ വൈദ്യുതി കമ്പി മേല്‍ പൊട്ടിവീണ് രണ്ട് മരണം. 29 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ബരാബങ്കി ജില്ലയിലെ ഹൈദര്‍ഗഡ് പ്രദേശത്തുള്ള അവ്ശനേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് അപകടം. അര്‍ദ്ധരാത്രി ആരംഭിച്ച ജലാഭിഷേക മഹോത്സവത്തില്‍ പങ്കുകൊള്ളാന്‍ ടിന്‍ ഷീറ്റിട്ട മേല്‍ക്കൂരയുള്ള ഭാഗത്ത് കൂടിനില്‍ക്കുകയായിരുന്നു ഭക്തജനങ്ങള്‍. ഈ സമയത്ത് ക്ഷേത്രത്തിന് മുകളില്‍ ചാടിക്കളിച്ചിരുന്ന ഒരു കൂട്ടം കുരങ്ങന്മാര്‍ ഇലക്ട്രിക് കമ്പികള്‍ തകര്‍ത്ത് ഇരുമ്പ് മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് പൊട്ടിച്ചിട്ടു. ശബ്ദം കേട്ട ഭക്തന്മാര്‍ ചിതറിയോടുകയായിരുന്നു. ആളുകളുടെ മേലാണ് വൈദ്യുതി …

അവധി ദിവസം 13 കാരിയും യുവാവും സ്‌കൂള്‍ പരിസരത്ത്; നാട്ടുകാരെ കണ്ടപ്പോള്‍ ഓടിപ്പോയ 20കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: അവധി ദിവസം പതിമൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത് പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂള്‍ പരിസരത്താണ് കേസിനാസ്പദമായ സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പതിമൂന്നു വയസുമുള്ള പെണ്‍കുട്ടിയെയും 20കാരനായ യുവാവിനെയും പരിസരവാസികള്‍ സ്‌കൂള്‍ പരിസരത്ത് ദുരൂഹസാഹചര്യത്തില്‍ കാണുകയായിരുന്നുവെന്നു പറയുന്നു. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുവത്രെ. തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന …

കടല്‍ പ്രക്ഷുബ്ധം: പെര്‍വാഡ് കടപ്പുറത്ത് കടല്‍ ഭിത്തിയും തീരവും കടലെടുത്തു: തെങ്ങുകളും കടപുഴകല്‍ ഭീഷണിയില്‍

കുമ്പള: കുമ്പള പെര്‍വാഡ് കടലക്രമണം രൂക്ഷമായി തുടരുന്നു. കാറ്റിലും മഴയിലും കടല്‍ ആക്രമണത്തിലും തീരപ്രദേശം പ്രക്ഷുബ്ധമാണ്. കടല്‍ ഭിത്തിയും തീരവും കടലാക്രമണത്തില്‍ തകരുന്നു. തീരപ്രദേശത്തെ തെങ്ങുകള്‍ കടലെടുക്കാന്‍ തുടങ്ങിയതോടെ തീരദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. പത്തോളം തെങ്ങുകളാണ് ഇന്ന് രാവിലെ മാത്രം കടലെടുത്തത്. കഴിഞ്ഞദിവസം കോയിപ്പാടി കടപ്പുറത്തും തെങ്ങുകള്‍ കടലെടുത്തിരുന്നു. ഉപ്പളയില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് കാറ്റാടിമരങ്ങളും തീരദേശ റോഡും കടലെടുത്തിരുന്നു.തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സമയത്താണ് നല്ല നിലയില്‍ കായ്ക്കുന്ന തെങ്ങുകള്‍ കടലെടുക്കുന്നത്. ഇത് തീരദേശവാസികളെ സങ്കടപ്പെടുത്തുന്നുണ്ട്. മഴയും …

ബായാറില്‍ മുന്‍പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബള്ളൂര്‍, ഒട്ടപ്പടുപ്പുവിലെ പരേതരായ കുഞ്ഞപ്പ- പാര്‍വ്വതി ദമ്പതികളുടെ മകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന വെങ്കപ്പ നായിക് (54) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭാര്യ: രേവതി. സഹോദരങ്ങള്‍: സദാശിവ നായിക്, ബാലകൃഷ്ണ നായിക്, ഗോപാലകൃഷ്ണ നായിക്, ശശികല, രുക്മണി, ലക്ഷ്മി, ഉമ, സീത.

മുഖംമൂടി ധരിച്ചെത്തി, തോക്ക് ചൂണ്ടി ഒരു മിനിറ്റിനുള്ളില്‍ ജ്വല്ലറിയില്‍ നിന്ന് 18 ലക്ഷം കവര്‍ന്നു

ബംഗളൂരു: ജ്വല്ലറി ഉടമയെയും ജീവനക്കാരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി 18 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി 8.30നു മാടനായകനഹള്ളിയിലെ റാം ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. രാത്രി കട അടക്കാന്‍ തുടങ്ങിയപ്പോള്‍ മുഖംമൂടി ധരിച്ച 3 പേര്‍ അകത്തു കയറി.ഒരാള്‍ തോക്കു ചൂണ്ടി ഉടമ കനയ്യലാലിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. കടയുടമയായ കന്നയ്യ ലാല്‍ അലാറം മുഴക്കി ചെറുക്കാന്‍ ശ്രമിച്ചു. അലറാം കേട്ട് സമീപ കടയിലെ യുവാവ് രക്ഷയ്‌ക്കെത്തിയെങ്കിലും ഇയാള്‍ക്കു നേരെയും കവര്‍ച്ചക്കാര്‍ തോക്കു ചൂണ്ടി. …

കുമ്പളയില്‍ വഴിയാത്രക്കാരിയായ 18കാരിയെ കടന്നു പിടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വഴിയാത്രക്കാരിയായ പതിനെട്ടുകാരിയെ കയറിപ്പിടിച്ച് ഓടി രക്ഷപ്പെട്ട വിരുതനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനു കൈമാറി. കര്‍ണ്ണാടക, സകലേഷ്പുര്‍ സ്വദേശിയും കുമ്പള, ആരിക്കാടി, കടവത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷുഹൈബി(25)നെയാണ് നാട്ടുകാര്‍ പിടികൂടി കുമ്പള പൊലീസിനു കൈമാറിയത്.ജുലായ് 24ന് പട്ടാപ്പകല്‍ ആണ് കേസിനാസ്പദമായ സംഭവം. കുമ്പള റെയില്‍വെ സ്റ്റേഷനു സമീപത്തെ റോഡില്‍ കൂടി നടന്നു പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ എത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയും ബഹളം വച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ കുമ്പള പൊലീസ് …

ആലംപാടി എര്‍മാളത്തെ ബീഫാത്തിമ്മ ഹജ്ജുമ്മ അന്തരിച്ചു

ആലംപാടി: എര്‍മാളത്തെ പരേതനായ എരിയപ്പാടി അബ്ദുല്ല ഹാജിയുടെ ഭാര്യ ബിഫാത്തിമ്മ ഹജ്ജുമ്മ (78) അന്തരിച്ചു. മക്കള്‍: സുബൈര്‍ അറഫ(അറഫ ഡിന്നര്‍ഐറ്റംസ്), മൊയ്തീന്‍അറഫ, ഖാദര്‍അറഫ (എസ്ഡിപിഐ ജില്ലാ ജന.സെക്ര.), കബീര്‍ അറഫ, ഫൈസല്‍ അറഫ (ബഹ്‌റൈന്‍), സൈനബ, മറിയമ്മ, ഫൗസിയ, ഖദീജ.മരുമക്കള്‍: അബ്ദുല്ല ആസാദ്‌നഗര്‍, പരേതനായ അബ്ബാസ്‌ചേരൂര്‍, റഫീഖ് പെര്‍ള, സക്കരിയ്യ മുട്ടത്തോടി, ഫൗസിയ എരിയപ്പാടി, ഫൗസിയ മല്ലം, ഖൈറുന്നിസ പൊടിപ്പള്ളം, സൈദ പെരുമ്പള, അഫീഫ തെക്കില്‍. സഹോദരങ്ങള്‍: അഹ്‌മദ് അറഫ, അബ്ദുല്‍ഖാദര്‍ അറഫ, ആസിയ, പരേതരായ ആയിഷ, …

തെക്കൻ ജർമനിയിൽ ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ബർലിൻ: ദക്ഷിണ ജർമനിയിൽ ട്രെയിൻ പാളംതെറ്റി മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനിൽ. പ്രാദേശിക പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായതായി പറയുന്നു. അതേസമയം മണ്ണിടിച്ചിലാകാം അപകടകാരണമെന്ന നിഗമനമുണ്ട്. സിഗ്മറിംഗൻ പട്ടണത്തിൽനിന്ന് ഉൽ നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിൻ വനത്തിന് നടുവിൽവെച്ചാണ് പാളംതെറ്റിയത്. വശത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്. രക്ഷാപ്രവർത്തകർ അതിന് മുകളിൽ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6 മണിക്കാണ് അപകടം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദേലമ്പാടി സ്വദേശിയായ യുവാവ് പയ്യന്നൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു

പയ്യന്നൂര്‍: ഷോപ്പിംഗ് മാളിലെ ജീവനക്കാരന്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കാസര്‍കോട് ദേലമ്പാടി ആദൂരിലെ ഉര്‍ഡു ചേടിമൂല വീട്ടില്‍ ആര്‍.ധനഞ്ജയന്‍(20) ആണ് മരിച്ചത്. പയ്യന്നൂര്‍ കേളോത്തെ ക്വാര്‍ട്ടേഴ്‌സില്‍ 26 ന് രാത്രിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ മാഗ്നം മാളില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതനായ രവീന്ദ്രന്‍-ശ്രീമതി ദമ്പതികളുടെ മകനാണ്.

ജാമ്യത്തിലിറങ്ങിയിട്ടും യുവതിയുടെ ലഹരിക്കടത്ത്; മെത്താംഫെറ്റമിനുമായി യുവതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

പാലക്കാട്: 53.950 ഗ്രാം മെത്താംഫിറ്റമിനുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആന്‍സി കെവി(30), മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്‌നി(23), മുഹമ്മദ് സ്വാലിഹ് (29)എന്നിവരാണ് പിടിയിലായത്. പാലക്കാട് മുണ്ടൂര്‍ പൊരിയാനിയില്‍ നിന്നാണ് പ്രതികളെ നാര്‍ക്കോട്ടിക് സെല്ലും പൊലീസും സംയുക്തമായി പിടികൂടിയത്. 2024 ൽ പാലക്കാട് സൗത്ത് പൊലീസ് ആൻസിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്തു തുടരുകയായിരുന്നു. ആന്‍സിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാനാണ് നൂറയും സ്വാലിഹും എത്തിയത്. പിടിയിലാകുന്ന …