മംഗൽപാടിയിലെ താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ കെട്ടിടം: പ്രവൃത്തി ഉദ്ഘാടനം ആരോഗ്യ മന്ത്രി നിർവ്വഹിച്ചു
കാസർകോട്: മംഗൽപാടിയിൽ മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിച്ചു. എകെഎം അഷ്റഫ് എം എൽ എ അധ്യക്ഷനായി. ആർദ്രം നിലവാരത്തിലുളള സൗകര്യത്തോടെ 17.47 കോടി രൂപ ചിലവിൽ 26000 ചതുശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിൽ ഒ പി, ക്യാഷാലിറ്റി, മൈനർ ഒ.ടി, എക്സ്റേ, അൾട്രാ സൗണ്ട് , സി ടി സ്കാൻ, ഫാർമസി, …