അംഗീകാരമില്ലാത്തതും അനധികൃതവുമായ പ്രമാണങ്ങളുമായികപ്പൽ ജോലി നേടിയവർ കുടുങ്ങും; വ്യാജ പരിശീലനവും സർട്ടിഫിക്കറ്റുകളും വിൽപ്പനയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾഉണ്ടെന്ന് ഡി. ജി യുടെ കണ്ടെത്തൽ, കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

കാസർകോട്: യോഗ്യതയില്ലാതെ പരിശീലനമോ തെളിയിക്കാവുന്ന കഴിവോ ഇല്ലാതെ കപ്പലിൽ ജോലിക്കായി നിയമിക്കുന്നതിനെ തടയാൻ കേന്ദ്ര ഷിപ്പിങ് മന്ദ്രാലയത്തിന്റെ കീഴിലുള്ള മുംബൈയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് നടപടികൾ ആരംഭിച്ചു. കപ്പൽ ഉടമകൾ, മാനേജർന്മാർ, ആർ പി എസ് എൽ ( റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ്) ഏജൻസികൾ, കപ്പൽ ജീവനക്കാർ മറ്റ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലേക്കാണ് 6 പേജുള്ള നിർദ്ദേശ വിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഡി ജി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. കോട്ടിക്കുളം മർച്ചന്റ് ക്ലബ്ബിലും വെള്ളിയാഴ്ച സർക്കുലർ ലഭിച്ചു. സോലാസ് ( ജീവൻ രക്ഷക്കായുള്ള സമുദ്ര സുരക്ഷ കരാർ) അനുസരിച്ച് കപ്പലുകളുടെ സുരക്ഷിത പ്രവർത്തനം നിർബന്ധമാണ്. ഇന്റർനാഷണൽ സേഫ്റ്റി മാനേജ്മെന്റ് (ഐ എസ് എം) കോഡ് അനുസരിച്ച് കപ്പൽ ജീവനക്കാർക്ക് ആവശ്യമായ യോഗ്യതയും സർട്ടിഫിക്കേഷനും ആരോഗ്യപരമായ കായിക ക്ഷമതയും ഉണ്ടായിരിക്കണമെന്നാണ് നിയമം. 1978ലെ ഇന്റർനാഷണൽ കൺവെൻഷൻ ഓൺ സ്റ്റാൻഡേർഡ്സ് ഓഫ് ട്രെയിനിങ്, സർട്ടിഫിക്കേഷൻ, ആൻഡ് വാച്ച് കീപ്പിംഗ് ഫോർ സീഫെയറേഴ്സ് (എസ് ടി സി ഡബ്ല്യൂ) കരാർ അനുസരിച്ച്, കപ്പലുകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് അതിനനുസരിച്ച യോഗ്യതയുണ്ടായിരിക്കണം. കപ്പൽ ജോലിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടാനാണിത്.ഈ കരാറിലെ വകുപ്പ് അനുസരിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത് വയസ്, ആരോഗ്യം, സേവന പരിശീലനം, യോഗ്യത, പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഈ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഇന്ത്യയിൽനിന്ന് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഇവയ്‌ക്ക് വിദേശ രാജ്യങ്ങളിൽ നല്ല മതിപ്പാണ്ഇന്ത്യയിലെ 80% കപ്പൽ ജീവനക്കാർ വിദേശ കപ്പലുകളിൽ ജോലി ചെയ്യുന്നതിനാൽ ആർ പി എസ് എൽ ഏജൻസികളുടെ പങ്ക് ഏറെ വലുതാണ്.ആ ഏജൻസികൾക്കുള്ള ഉത്തരവാദിത്വങ്ങൾ ഡി ജി യുടെ അറിയിപ്പിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.നിയമപരമായ യോഗ്യതകളും രേഖകളും ഉള്ള ജീവനക്കാരെ നിയമിക്കണം.മെഡിക്കൽ പരിശോധനകളും തിരിച്ചറിയൽ രേഖകളും കൃത്യമായി പരിശോധിക്കണം. വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കണം.സർട്ടിഫിക്കറ്റുകൾ ഒറിജിനൽ ആണെന്ന് ഉറപ്പാക്കണം. അനധികൃത സ്ഥാപനങ്ങൾ പരിശീലനമില്ലാതെ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നു എന്ന കണ്ടെത്തിൽ ഏറെ ഗൗരവമുള്ളതാണെന്ന് ഡി ജി പറയുന്നു.ഈ കോഴ്‌സ് സർട്ടിഫിക്കറ്റുകൾ അംഗീകരിക്കപ്പെട്ടില്ലാത്ത സ്ഥാപനങ്ങളിൽ നിന്നാണ് നൽകപ്പെട്ടത്. ഇതിൽ ചില സ്ഥാപനങ്ങൾക്ക് യഥാർഥത്തിൽ വിലാസം പോലുമില്ല. വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ പിന്നിൽ റേറ്റിംഗ് വിഭാഗത്തിൽ പെടുന്നവർക്ക് ഉയർന്ന യോഗ്യതയുടെ വാഗ്ദാനം നൽകുന്നുണ്ടെന്നതും കോഴ്‌സിൽ പങ്കെടുക്കാതെ തന്നെ പാക്കേജായി സർട്ടിഫിക്കറ്റുകൾ വിൽക്കപ്പെടുന്നതും ഡി ജി എസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സർട്ടിഫിക്കറ്റുകൾ കണ്ടെത്തി കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യൽ നടപടികൾ തുടരുകയാണ്. ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഉടനെ സ്വീകരിക്കേണ്ട നടപടികൾ

കപ്പൽ ഉടമകൾ, മാനേജർമാർ, ആർ പി എസ് എൽ ഏജൻസികൾ, കപ്പൽ ജീവനക്കാർ എന്നിവർക്കായി ഡി ജി യുടെ നിർദ്ദേശങ്ങളും സർക്കുലറിൽ ചേർത്തിട്ടുണ്ട്. വിദേശ കപ്പലുകളിലേക്കുള്ള ഓഫീസർമാർക്കും എൻജിനീയർമാർക്കും സർട്ടിഫിക്കേറ്റ് ഓഫ് കോംപീറ്റൻസി (സി ഒ സി) ഇന്ത്യയിലോ എസ് ടി സി ഡബ്ല്യൂ അംഗീകരിച്ച മറ്റേതെങ്കിലും രാജ്യത്തിലോ നിന്നുള്ളതായിരിക്കണം.എബിൽ സീമൻ, വാച്ച് കീപിംഗ് റേറ്റിംഗുകൾ, മറ്റു റേറ്റിംഗുകൾ തുടങ്ങിയവർക്ക് അംഗീകരിച്ച സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫിസൻസി (സി ഒ പി ) ഉണ്ടായിരിക്കണം. എസ് ടി സി ഡബ്ല്യൂ കോഴ്‌സ് സർട്ടിഫിക്കറ്റുകൾ ഡി ജി എസ് ( ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ) അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നായിരിക്കണം.എസ് ടി സി ഡബ്ല്യൂ അനുസരിച്ചുള്ള തുടർ പരിശീലനം ഉള്ളവരെ മാത്രമേ അംഗീകരിക്കുകയുള്ളൂ.യോഗ്യതയ്ക്ക് അനുയോജ്യമായ നിലകളിൽ മാത്രമേ കപ്പൽ ജീവനക്കാരെ നിയമിക്കാവൂ. നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ ലഭിച്ചേക്കാം.വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചാൽ 2 വർഷത്തേക്ക് യാത്ര വിലക്കും കണ്ടിന്യൂസ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് (സി ഡി സി) സസ്പെൻഷനും, ഇൻഡോസ് ബ്ലോക്കിംഗും ഉണ്ടാകും.നിബന്ധനകൾക്ക് വിധേയമായി ഇന്ത്യ ദ്വിപക്ഷ കരാറുകളിൽ ഏർപ്പെട്ട രാജ്യങ്ങളാണ്മലേഷ്യ, യു എ ഇ, ദക്ഷിണ കൊറിയ, സ്വീഡൻ, യു കെ, ഇറാൻ എന്നിവ. സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ ആസർട്ടിഫിക്കറ്റുകളും അംഗീകരിക്കാവുന്നതാണെന്ന് ഡി ജിസർക്കുലറിൽ പറയുന്നുണ്ട്. ഡി ജി എസ്സർക്കുലറിന്റെ പൂർണ രൂപം കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ റഫറൻസിന് ലഭിക്കുമെന്നു ക്ലബ് പ്രതിനിധി പാലക്കുന്നിൽ കുട്ടി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അംഗീകാരമില്ലാത്തതും അനധികൃതവുമായ പ്രമാണങ്ങളുമായികപ്പൽ ജോലി നേടിയവർ കുടുങ്ങും; വ്യാജ പരിശീലനവും സർട്ടിഫിക്കറ്റുകളും വിൽപ്പനയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾഉണ്ടെന്ന് ഡി. ജി യുടെ കണ്ടെത്തൽ, കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

You cannot copy content of this page