നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന് അമ്മയായ 21കാരിയുടെ കുറ്റസമ്മതം, മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിൽ ഉപേക്ഷിച്ചു
പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ നിന്നു കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് 22 വയസ്സുകാരിയായ അമ്മ കുറ്റസമ്മതം നടത്തി. കാമുകനിൽ നിന്നാണ് ഗർഭിണിയായത്. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചു. അനക്കമില്ലാതായപ്പോൾ മൃതദേഹം അടുത്ത പുരയിടത്തിൽ കൊണ്ടു പോയി കളഞ്ഞു.പ്രസവിക്കുന്ന സമയത്ത് ആരും ഒപ്പമുണ്ടായിരുന്നില്ല. വീട്ടുകാർക്ക് താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4നാണ് പ്രസവം നടന്നത്. പൊക്കിൽക്കൊടി മുറിച്ചു മാറ്റിയതിനു ശേഷം കുഞ്ഞിനെ ശുചിമുറിയിൽ വച്ചു. …