മുളിയാർ: ബോവിക്കാനം ജമാഅത് അൽ അമീൻ യൂത്ത് ഫെഡറേഷൻ 200 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. ബോവിക്കാനം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി അൽ അമീൻ യൂത്ത് ഫെഡറേഷൻ പ്രസിഡന്റ് കബീർ മുസ്ലിയാർ നാഗറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.ഖത്വീബ് മുഹമ്മദ് അഷ്റഫ് ഇംദാദി പ്രാർത്ഥന നടത്തി.ജനറൽ സെക്രട്ടറി സവാദ് സ്വാഗതം പറഞ്ഞു.അബ്ദുൾ ഖാദർ മൗലവി, ഫാറൂഖ് മുഗു, ജുനൈദ് മാസ്റ്റർ, ആഷിഫ് മുസ്ലിയാർ നഗർ, സാദത്ത് മുതലപ്പാറ, റംഷീദ് ബാലനടുക്കം, അഫ്സൽ,നിഷാദ്, ഷാഹുൽ ഹമീദ് സംബന്ധിച്ചു.
