അബുദാബി: എഴുത്തിന്റെ ലോകത്ത് വഴിവിളക്കായി ഒമ്പതുകാരന്‍ അയാന്‍. അയാന്‍ മജീദ് എന്ന കുഞ്ഞ് എഴുത്തുകാരന്‍ മൈക്കിന്റെയും ഡീനിന്റെയും സാഹസിക വര്‍ത്തമാനങ്ങള്‍ പറഞ്ഞു വായനക്കാരെ സംഭ്രമിക്കുകയാണ്.
ആദ്യ പുസ്തകമായ ദി അഡ്വഞ്ചേഴ്സ് ഓഫ് മൈക്ക് ആന്റ് ഡിനില്‍ നാടിന്റെ നന്മക്കു വേണ്ടി അവര്‍ അനുഭവിക്കുന്ന സാഹസങ്ങള്‍ ആകര്‍ഷകമായി സമൂഹത്തോടു വിളിച്ചു പറയുന്നു. അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ എഴുത്തുകാരന്‍, സര്‍ഗ്ഗാത്മകതയ്ക്കു പ്രായം ഒരു മാനദണ്ഡമല്ലെന്ന് തന്റെ കൃതിയിലൂടെ തെളിയിക്കുന്നു.
അയാന്റെ കുടുംബത്തിന്റെയും അധ്യാപകരുടെയും മാസങ്ങളുടെ കഠിനാധ്വാനവും പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവുമാണ് പുസ്തകത്തിന്റെ പിറവിക്കു വലിയ സഹായകമായത്.
അയാന്‍ പുസ്തകങ്ങള്‍ വായിക്കുന്നതും കോമിക്സ് വരയ്ക്കുന്നതും സുഹൃത്തുക്കളുമായി പങ്കിടുന്നതും പലപ്പോഴും കാണാറുണ്ട്. കഥപറച്ചിലിനോട് അയാന്‍ താല്‍പര്യം കാണിക്കുന്നത് ശ്രദ്ധിച്ചിരുന്നതായും അധ്യാപിക ഷമീന സജു പറഞ്ഞു. എഴുത്തുകാരിയും അയാന്റെ മുത്തശ്ശിയുമായ ജാസ്മിന്‍ അഷ്റഫ്, ഇതേ സ്‌കൂളിലെ സീനിയര്‍ അധ്യാപികയാണ്.
