മൊഗ്രാല്‍ പുത്തൂര്‍: കഴിഞ്ഞ ഒരു മാസത്തോളമായി മൊഗ്രാല്‍ പുത്തൂരില്‍ റെയില്‍വേ ട്രാക്കിന് സമീപം മണ്ണൊലിപ്പ് ഒഴിവാക്കാന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
മൂന്നാം റെയില്‍പാതയുടെ ഒരുക്കങ്ങളാണെന്നാണ് നേരത്തെ പ്രദേശവാസികള്‍ കരുതിയത്. എന്നാല്‍ റെയില്‍വേ ട്രാക്കിന്റെ സുരക്ഷയ്ക്ക് കാടുകളും, മരങ്ങളും വെട്ടി മണ്ണിട്ട് നിരപ്പാക്കി ട്രാക്കില്‍ നിന്ന് മണ്ണൊലിപ്പ് ഉണ്ടാകാതിരിക്കാനുള്ള പ്രവൃത്തിയാണെന്ന് തൊഴിലാളികള്‍ പറഞ്ഞതോടെയാണ് പ്രദേശവാസികള്‍ക്ക് സമാധാനമായത്.
ഷൊര്‍ണ്ണൂര്‍-മംഗലാപുരം, പാതയില്‍ മൂന്നും നാലും റെയില്‍പാളങ്ങളുടെ ജോലി ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി വെളിപ്പെടുത്തിയിരുന്നു. ജോലികള്‍ ഇതിന്റെ ഭാഗമായാണെന്നാണ് പ്രദേശവാസികള്‍ കരുതിയത്. ട്രാക്കിന് സമീപം വളരെ വിശാലമായുള്ള ശുചീകരണ പ്രവര്‍ത്തികളാണ് നടന്നുവരുന്നത്.
