ദുബൈ : ആസ്‌ക് ആലംപാടി ജിസിസി കമ്മിറ്റിയുടെ സോക്കർ ലീഗ് ആദ്യ സീസൺ ചാമ്പ്യൻഷിപ്
ഏ കപക്ഷീയമായ 3 ഗോളുകൾക്ക് കോപ്പ എഫ്സി കരസ്തമാക്കി. 2 ഗോൾ നേടിയ ഷംസു ചാൽക്കര ഫൈനൽ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് നേടി
അനസ് കന്നിക്കാട് ഗോൾഡൻ ബോൾ അവാർഡും ടൂർണമെന്റിൽ കൂടുതൽ ഗോൾ നേടിയ ചാച്ചി കന്നിക്കാട് ഗോൾഡൻ ബൂട്ട് അവാർഡും ആഷി നൽതടുക്ക ബെസ്റ്റ് ഡിഫെൻഡർ അവാർഡും ഫാറൂഖ് ആലമ്പാടി ബെസ്റ്റ് കീപ്പർ അവാർഡും നേടി.
ആക്സിസ് ചൈന സ്പോൺസർ ചെയ്ത ട്രോഫിയും പോളിറ്റ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ജിസിസി ജനറൽ സെക്രട്ടറി യാസീനും സേട്ട് മുഹമ്മദ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും റോയൽ പ്ലാസ റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ജിസിസി മുൻ പ്രസിഡണ്ട് ജൗഹറും വിതരണം ചെയ്തു .സോക്കർ ലീഗുമായി സഹകരിച്ച സേട്ട് മുഹമ്മദ്, ഉമ്പായി മിഹ്റാജ്,കാദർ കുയ്താസ്, ഹാരിസ് ടി .എ എന്നിവരെ ആദരിച്ചു.
പോളിറ്റ് ഇന്റർനാഷണൽ സ്പോൺസർ ചെയ്ത ലക്കി ഡ്രോ പ്രൈസ് വിജയികള്ക്ക് കൈ മാറി.ലെജെന്റ് ഷുട്ടൗട്ട് മത്സരത്തിൽ ചാമ്പ്യനായ മുഹമ്മദ് എ എം മിനുള്ള ഉപഹാരം ഉസ്മാൻ ടി എ കൈമാറി.