പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി. സരിന്‍ തിളങ്ങുന്ന നക്ഷത്രമാവാന്‍ പോവുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അടിസ്ഥാന വോട്ടുകള്‍ നഷ്മായിട്ടില്ലെന്നു വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തോറ്റതു കൊണ്ടു സരിനെ ആരും തളര്‍ത്താന്‍ നോക്കേണ്ട. സരിനെ സിപിഎം സംരക്ഷിക്കും-എ.കെ ബാലന്‍ പറഞ്ഞു.
എന്തുവന്നാലും നയം വിട്ടൊരു കളിക്കു സിപിഎം നില്‍ക്കില്ല. നയത്തില്‍ നിന്നു മാറാന്‍ എല്‍ഡിഎഫിനും സിപിഎമ്മിനും കഴിയില്ല.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കുന്നതു ചരിത്ര സംഭവമാണ്. സന്ദീപ് വാര്യര്‍ അതും കാണിച്ചുതന്നു. യു.ഡി.എഫിനെയും ആര്‍.എസ്.എസിനെയും ബന്ധിപ്പിക്കുന്ന പാലമായിരുന്നു വാര്യരരെന്നു എ.കെ ബാലന്‍ തുടര്‍ന്നു പറഞ്ഞു.
