കാസര്‍കോട്: അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുകയും കത്തിക്കുകയും ചെയ്തതിന് വീട്ടുടമയില്‍ നിന്നും പിഴയിടാക്കി. ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പിറകുവശത്തെ വീട്ടുടമയില്‍ നിന്നാണ് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ജലേഷ് പിഴ ഈടാക്കുകയും ശിക്ഷ നടപടി സ്വീകരിക്കുകയും ചെയ്തത്. പ്ലാസ്റ്റിക് കത്തിക്കുന്നതായി നാട്ടുകാരുടെ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. പ്ലാസ്റ്റിക് കത്തിക്കുകയും വലിച്ചെറിയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ജലേഷ് പറഞ്ഞു.
