‘ഇതിന് ഇയാൾക്ക് എന്താണ് യോഗ്യത?’ നടൻ മോഹൻലാലിനെതിരെ ഫേസ്ബുക്ക് പേജിൽ അധിക്ഷേപ പരാമർശം; ‘ചെകുത്താൻ’എതിരെ കേസ്, അജു അലക്സ് ഒളിവിൽ പോയതായി പൊലീസ്

  ചെകുത്താൻ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെകുത്താൻ എന്ന എഫ് ബി പേജിലൂടെ വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിന് എതിരെ പേജിൽ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് കേസ് എടുത്തത്. അജു അലക്സ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. കേസെടുത്തതിന് പിന്നാലെ അജു ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ് എച്ച് ഒ ബി കെ സുനിൽ കൃഷ്ണൻ പറഞ്ഞു. …

സ്കൂളിലെ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

  കോട്ടയം: ആർപ്പൂക്കരയിൽ സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി. ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി.ലാൽ (കുഞ്ഞാറ്റ –12) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ പങ്കെടുക്കുമ്പോഴാണ് ക്രിസ്റ്റൽ കുഴഞ്ഞു വീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു …

മഴ വീണ്ടും ശക്തമാകും; മറ്റന്നാള്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആഗസ്ത് 10 മുതല്‍ വീണ്ടും മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാള്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച മൂന്ന് ജില്ലകളിലും (പത്തനംതിട്ട, ഇടുക്കി, പാലക്കാട്) യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. …

പ്രണയിച്ച് വിവാഹം കഴിച്ചു; ആദ്യരാത്രി കഴിയുന്നതിന് മുമ്പ് തര്‍ക്കം; നവവധുവിനെ കുത്തിക്കൊന്നു; വരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ബംഗളൂരു: കര്‍ണാടകയില്‍ നവവധുവിനെ 27കാരനായ വരന്‍ കുത്തിക്കൊന്നു. വിവാഹത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സില്‍ (കെജിഎഫ്) ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ നവീന്‍ ആണ് കെജിഎഫ് സ്വദേശിനിയായ ലിഖിത ശ്രീയെ(20) കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു വിവാഹം. താലികെട്ടിന് പിന്നാലെ നവീനും നിഖിതയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ കുപിതനായ നവീന്‍ നവവധുവിനെ കുത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അതേ കത്തിയെടുത്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച നവീന്‍ …

ഒന്‍പതാംക്ലാസുകാരന്‍ കാമുകിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് ഐഫോണ്‍: പണം കണ്ടെത്തിയത് മാതാവിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച്, ഒടുവില്‍ അറസ്റ്റില്‍

  കാമുകിയുടെ പിറന്നാളിന് ആപ്പിള്‍ ഐ ഫോണ്‍ വാങ്ങാനായി മാതാവിന്റെ സ്വര്‍ണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരന്‍ പിടിയില്‍. വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മകനാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഡല്‍ഹിയിലെ നജാഫ്ഗഡിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രതി തന്റെ ക്ലാസിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ജന്മദിനത്തില്‍ കാമുകി സമ്മാനം ആവശ്യപ്പെട്ടിരുന്നു. ഒരു വലിയ സര്‍പ്രൈസ് നല്‍കി പെണ്‍കുട്ടിയെ ഞെട്ടിക്കണമെന്ന് കൗമാരക്കാരന് ആഗ്രഹമുണ്ടായിരുന്നു. മാതാവിനോട് പണം ആവശ്യപ്പെട്ടുവെങ്കിലും …

ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങി; ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറെ സിബിഐ പൂട്ടി

ന്യൂഡല്‍ഹി: 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനു വിധേയനായ ഇ ഡി ഉദ്യോഗസ്ഥനെ സി ബി ഐ അറസ്റ്റു ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ആയ സന്ദീപ് സിങ്ങ് യാദവ് ആണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ വച്ചാണ് അറസ്റ്റുചെയ്തതെന്നാണ് സൂചന. മുംബൈയിലെ ജ്വല്ലറി ഉടമയോട് കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

ചുരുങ്ങിയ ചെലവില്‍ വടക്കു -കിഴക്കന്‍ സംസ്ഥാനങ്ങള്‍ കാണിക്കാമെന്ന് വിശ്വസിപ്പിച്ചു; വയോധികന്റെ 11 ലക്ഷം രൂപ തട്ടി

കണ്ണൂര്‍: ചുരുങ്ങിയ ചെലവില്‍ വിനോദ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കാമെന്നു വിശ്വസിപ്പിച്ച് വയോധികന്റെ പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്തു. കാനൂര്‍, നെല്ലിയോട്, എടയത്ത് വീട്ടില്‍ ഇ വി വിശ്വനാഥനാ(61)ണ് തട്ടിപ്പിനു ഇരയായത്. സംഭവത്തില്‍ പശ്ചിമബംഗാള്‍ 24 പര്‍ഗാന ജില്ലയില്‍ സുര്‍ജിത്ത് ചക്രവര്‍ത്തി, അഞ്ജനി കുമാര്‍, ദേശ ബന്ധു നഗറിലെ ഷിഷിര്‍പുരി എന്നിവര്‍ക്കെതിരെയും ”ദശ് ഹോളിഡെ” എന്ന സ്ഥാപനത്തിനും എതിരെ പൊലീസ് കേസെ ടുത്തു. വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ വിനോദ യാത്ര പോകാന്‍ സൗകര്യമൊരുക്കാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് …

ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ആറ് യുവാക്കളെ ചൈനീസ് കമ്പനിക്ക് വിറ്റു; ലക്ഷങ്ങള്‍ നേടിയ യുവാവ് പൊലീസ് പിടിയില്‍

കൊച്ചി: തൊഴില്‍ വാഗ്ദാനം ചെയ്ത് യുവാക്കളെ വിദേശത്ത് എത്തിച്ച് ചൈനീസ് കമ്പനിക്ക് വിറ്റു. സംഭവത്തില്‍ യുവാവ് പിടിയില്‍. പള്ളുരുത്തി സ്വദേശി അഫ്സര്‍ അഷറഫിനെയാണ് പൊലീസ് മനുഷ്യക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തത്. നാട്ടിലെ ആറ് യുവാക്കളെയാണ് പ്രതി ലാവോസില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിക്ക് വിറ്റത്. തട്ടിപ്പിന് ഇരയായ യുവാക്കളെ ഭീഷണിപ്പെടുത്തി ഓണ്‍ലൈനിലൂടെ നിയമ വിരുദ്ധ പ്രവൃത്തികളും ചെയ്യിപ്പിച്ചിരുന്നു. സംഭവത്തില്‍ ചൈനീസ് കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവാക്കളെ ലാവോസില്‍ ജോലി വാങ്ങി നല്‍കാമെന്ന് …

ബേഡകത്തെ ആശുപത്രിയിലേയ്ക്ക് പോയ പതിനെട്ടു കാരിയെ കാണാതായി

കാസര്‍കോട്: ആശുപത്രിയിലേയ്ക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതിയെ കാണാതായി. കൊറത്തിക്കുണ്ട് സ്വദേശിനിയായ 18 കാരിയെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ ബേഡകം താലൂക്ക് ആശുപത്രിയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിക്കൊപ്പം യുവതി ഉള്ളതായാണ് പൊലീസിനു ലഭിച്ച വിവരം.

സ്‌കൂളിന് മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിയെ വെടിവച്ചു; സംഭവം ആലുപ്പുഴയില്‍

  ആലപ്പുഴ: സ്‌കൂളിന് മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിയെ വെടിവച്ചു. ചൊവ്വാഴ്ചയാണ് സംഭവം. സ്‌കൂളിലേക്ക് എയര്‍ ഗണ്ണുമായി എത്തിയ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭാഗ്യത്തിന് വെടി കൊണ്ടില്ല. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് സംഭവം. രാവിലെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയിലെത്തിയിരുന്നു. ഇതിനെച്ചൊല്ലിയുള തര്‍ക്കത്തിനൊടുവില്‍ പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്തുവച്ചാണ് വെടിവയ്പ്പുണ്ടായത്. അദ്ധ്യാപകര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്‌കൂളിലെത്തി വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു. തോക്കുമായി …