ബസ് യാത്രക്കാരെ മുഴുവന്‍ സംശയമുനയില്‍ നിറുത്തി; ഒടുവില്‍ യഥാര്‍ത്ഥ കഞ്ചാവു കടത്തുകാരനെ പൊലീസ് തൂക്കി
കാസര്‍കോട്: ബസ് യാത്രക്കാരെ മുഴുവന്‍ സംശയത്തിന്റെ മുനയിലാക്കിയ കഞ്ചാവു കടത്തുകാരന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ അഷ്‌റഫി(32)നെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ ബാഗില്‍ നിന്നു 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മൈസൂരില്‍ നിന്നാണ് കഞ്ചാവ് വാങ്ങിച്ചതെന്നാണ് അഷ്‌റഫ് പൊലീസിനു നല്‍കിയ മൊഴി. വ്യാഴാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് കാസര്‍കോട് നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു കഞ്ചാവു സൂക്ഷിച്ച ബാഗ് പിടികൂടിയത്. ഇതിലേക്ക് നയിച്ച കഥയിങ്ങനെ-‘ബസില്‍ ഭണ്ഡാരമോഷ്ടാവ് സഞ്ചരിക്കുന്നുണ്ടെന്നു പൊലീസിനു …