മൊഗ്രാല്‍: മൂന്നുമാസമായി തുടര്‍ന്നുകൊണ്ടിരുന്ന മത്സ്യക്ഷാമത്തിന് വിരാമം. മത്സ്യ മാര്‍ക്കറ്റുകളിലും, വില്‍പ്പന ശാലകളിലും ചെമ്മീന്‍ യഥേഷ്ടം എത്തിയതോടെയാണ് വിപണി ഉണര്‍ന്നത്.
അഞ്ഞൂറും അതിനു മുകളിലും വിലയുണ്ടായിരുന്ന ചെമ്മീന് ഇപ്പോള്‍ കിലോയ്ക്ക് 150 മുതല്‍ 200 രൂപവരെ വിലയ്ക്ക് മാര്‍ക്കറ്റില്‍ നിന്ന് സുലഭമായി ലഭിക്കുന്നു. 400ല്‍ എത്തിയ മത്തിക്ക് 250 മുതല്‍ 300രൂപ വരെ കുറഞ്ഞിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ചെമ്മീന്‍ ചാകര ലഭിച്ചതോടെയാണ് കാസര്‍കോട്ടെ മത്സ്യമാര്‍കറ്റുകളില്‍ ചെമ്മീന് വില ഇടിഞ്ഞത്.