കാസർകോട്: ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ചെറുവത്തൂർ വില്ലേജിൽ കൊവ്വൽ ജംഗ്ഷന് സമീപം ഡ്രയിനേജ് നിർമ്മിക്കുന്നതിനാൽ ജൂൺ 12 ന് രാവിലെ 10 മുതൽ ജൂൺ 13 ന് രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ബസ്, ചെറിയ വാഹനങ്ങൾ എന്നിവ നീലേശ്വരം കോട്ടപ്പുറം റോഡ് വഴി വഴിതിരിച്ചും പോകണം. റോഡ് ഗതാഗതം പൂർത്തിയാക്കുന്നതുവരെ വലിയ വാഹനങ്ങൾ തെക്കുഭാഗത്ത് കാലിക്കടവിന് മുൻപായും വടക്കുഭാഗത്ത് പടന്നക്കാടിന് മുമ്പായും ബ്ലോക്ക് ചെയ്ത് നിർത്തിയിടണം. ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കളക്ടർ നിർദ്ദേശം നൽകി. ഡ്രയിനേജ് പ്രവൃത്തി കരാർ കമ്പനി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണെന്നും കലക്ടറുടെ അറിയിപ്പിൽ പറയുന്നു