ന്യൂഡല്‍ഹി: മിസോറാമിലെ ഐസ്വാളില്‍ അതിരൂക്ഷമായ മഴയെ തുടര്‍ന്ന് കരിങ്കല്‍ ക്വാറി തകര്‍ന്ന് 10 പേര്‍ മരിച്ചു. നിരവധി പേര്‍ പാറ കഷണങ്ങള്‍ക്കും മണ്ണിനുമിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായി തുടരുന്ന മഴയിലും മണ്ണിടിച്ചലിലും രക്ഷാപ്രവര്‍ത്തനം മന്ദാഗതിയിലേ നടക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ തെരച്ചില്‍ തുടരുകയാണ്.
