മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ സ്ത്രീകളുടെ കുളിമുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. കുളി സീന്‍ പകര്‍ത്താന്‍ വച്ചതെന്ന് സംശയം. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പതിവ് പരിശോധനകള്‍ നടത്തുന്നതിനിടെയാണ് ആളൊഴിഞ്ഞ ശുചിമുറിക്കുള്ളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ റിംഗ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ മൊബൈല്‍ പിടിച്ചെടുത്ത് അധികൃതരെ വിവരമറിയിച്ചു. മൊബൈലിന്റെ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു. പരാതിയെ തുടര്‍ന്ന് നോര്‍ത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ മൊബൈലിന്റെ ഉടമയെ കണ്ടെത്തി. രോഗിയെന്ന വ്യാജേന കോളേജ് പരിസരത്ത് അതിക്രമിച്ചു കയറിയ 17 വയസുള്ള ആണ്‍കുട്ടിയാണ് മൊബൈല്‍ ഫോണ്‍ കുളിമുറിയില്‍ വച്ചത്. തുടര്‍ന്ന് നിയമ പ്രോട്ടോക്കോളുകള്‍ പാലിച്ച് ജുവനൈല്‍ ജസ്റ്റിസ് (ജെജെ) ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.
