പാതി വഴിയില്‍ മുടങ്ങിയ വീടിന്റെ പണി പൂര്‍ത്തികരിച്ച് സേവാഭാരതി

നീലേശ്വരം: തീര്‍ത്ഥങ്കരയിലെ പരേതനായ കെ.ഗോപിയുടെ കുടുംബത്തിന് പാതി വഴിയില്‍ മുടങ്ങിയ വീടിന്റെ പണി പൂര്‍ത്തികരിച്ച് നീലേശ്വരം സേവാഭാരതി. 2019ല്‍ ലൈഫ് പദ്ധതിയില്‍ നിന്ന് കിട്ടിയ തുക കൊണ്ട് വീടിന്റെ പണി ആരംഭിക്കുകയും, വീടിന്റെ പണി തീരുന്നതിനു മുന്‍പ് രോഗിയായ ഗോപി മരണപ്പെടുകയും ചെയ്തു. പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഗോപിയുടെ ഭാര്യ കെ ബിന്ദുവും രണ്ടു മക്കളും താമസിച്ചു വരികയായിരുന്നു. ആ പ്രദേശത്ത് ഇത്രയും ശോചനീയമായ അവസ്ഥയിലുള്ള വീട് ഇല്ലാ എന്ന് മനസ്സിലാക്കിയ നീലേശ്വരം സേവാഭാരതി പ്രവര്‍ത്തകര്‍ സുമനസ്സുകളുടെ സഹായത്തോടെ വീടിന്റെ തേപ്പ്, പെയിന്റ് , ടൈല്‍സ്, വയറിംഗ്, വാതില്‍, ജനല്‍, മുറ്റം ഇന്റര്‍ലോക്ക് പാകി വാസയോഗ്യമാക്കി. നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്റെ സമര്‍പ്പണം ആതുര ശുശ്രൂഷ രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തീകരിച്ച നീലേശ്വരത്തെ ജനകീയനായ തമ്പുരാന്‍ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. കെ സി കെ രാജ നിര്‍വ്വഹിച്ചു. സേവാഭാരതി നിലേശ്വരം യൂണിറ്റ് പ്രസിഡന്റ് ഗോപിനാഥന്‍ മുതിരക്കാല്‍ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സംഘചാലക് കെ. ദാമോദരന്‍, താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ജില്ലാ സേവാപ്രമുഖ് കൃഷണന്‍ ഏച്ചിക്കാനം ആതുര ശുശ്രുഷാരംഗത്ത് 50 വര്‍ഷം പൂര്‍ത്തികരിച്ച ഡോ. കെ സി കെ രാജയെ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സംഗീത വിജയന്‍, സെക്രട്ടറി കെ സന്തോഷ് കുമാര്‍, കെ സതീശന്‍, ഖണ്ഡ് സംഘചാലക് കൃഷ്ണകുമാര്‍, സായിദാസ്, ശ്യാമ ശ്രീനിവാസ്, സുനന്ദ കുഞ്ഞികൃഷ്ണന്‍, ഗണേഷ് പ്രഭു, സുമിത്ര സുനില്‍, രാമകൃഷ്ണന്‍, പി പി ഹരീഷ്, പ്രഭാകരന്‍, പി.ടി.രാജേഷ്, സുചേത എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page