നിയന്ത്രണം വിട്ട കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

ബംഗളൂരു: കാര്‍ ട്രക്കുമായി കൂട്ടിയിടച്ച് നവജാത ശിശുവും അമ്മയും വെന്തുമരിച്ചു. പിതാവും മറ്റൊരു മകളും അപകടത്തില്‍ നിന്ന് പരിക്കുകളുമായി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗളുരു നൈസ് റോഡിലായിരുന്നു അപകടം. തമിഴ് നാട് സ്വദേശിനിയും ബംഗളൂരു രാമനഗറില്‍ താമസക്കാരിയുമായ സിന്ധുവും മകളുമാണ് മരിച്ചത്. സോംപുരയ്ക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചേ നാലിനായിരുന്നു അപകടം. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കാറോടിച്ചിരുന്നത് സിന്ധുവിന്റെ ഭര്‍ത്താവ് മഹേന്ദ്രനായിരുന്നു. മൈസൂരില്‍ നിന്ന് കനകപുരയിലേക്ക് വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാര്‍ ട്രക്കുമായി കൂട്ടിയിടച്ചതിന് പിന്നാലെ മതിലിലിടിച്ച് തലകീഴായി മറഞ്ഞ് തീപിടിക്കുകയായിരുന്നു. മഹേന്ദ്രനും മൂത്തമകളും കാറില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും സിന്ധുവും ഇളയമകളും കാറില്‍ കുടുങ്ങിപ്പോയി. നിയന്ത്രണം തെറ്റിയ ട്രക്കും റോഡിന് വശത്ത് കരണംമറിഞ്ഞു. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദര്‍ശിക്കാന്‍ കാര്‍ വാടകയ്ക്കെടുത്തതായിരുന്നു മഹേന്ദ്രന്‍. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ ബെംഗളൂരുവിലെ രാമമൂര്‍ത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് താമസം. മൃതദേഹങ്ങള്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങി പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. തലഘട്ടപുര ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന
മംഗ്ളൂരു വിമാന താവളത്തിൽ നിന്നു മടങ്ങിയ കാർ കാഞ്ഞങ്ങാട്ട് റോഡരുകിൽ നിറുത്തിയിരുന്ന കാറിലിടിച്ചു; മുന്നോട്ട് നീങ്ങിയ കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി കത്തി, കുതിച്ചെത്തിയ ഫയർഫോഴ്സ് ഒഴിവാക്കിയത് വൻ ദുരന്തം
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കല്ലുവെട്ടുകുഴിയില്‍ തള്ളാനെത്തിയ സംഘം നാട്ടുകാരെ കണ്ട് ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; നാട്ടുകാര്‍ മാലിന്യം നിറച്ച പിക്കപ്പ് പിടിച്ചു, പിക്കപ്പ് പൊലീസ് കസ്റ്റഡിയില്‍, പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍

You cannot copy content of this page