താന്‍ കഴിക്കാത്ത ലഹരിമരുന്നുകളില്ല:സഞ്‌ജയ്‌ ദത്ത

0
206


താന്‍ കഴിക്കാത്ത ലഹരിമരുന്നുകള്‍ ഇല്ലായിരുന്നുവെന്ന്‌ ബോളീവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌. ജയില്‍ മോചിതനായ ശേഷം ഇന്ത്യ ടുഡെ കോണ്‍ ക്ലേവില്‍ സംസാരിക്കവെയാണ്‌ മയക്കുമരുന്ന്‌ ഉപയോഗത്തെക്കുറിച്ചും ജയില്‍ ജീവിതത്തെക്കുറിച്ചും സഞ്‌ജയ്‌ ദത്ത്‌ മനസ്‌ തുറന്നത്‌.
അമ്മ നര്‍ഗീസ്‌ ദത്തിന്റെ മരണശേഷമാണ്‌ താന്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ച്‌ തുടങ്ങിയതെന്നും പിന്നീട്‌ ഉപയോഗിക്കാത്ത ലഹരിമരുന്നുകള്‍ ഉണ്ടായിരുന്നില്ലെന്നും സഞ്‌ജയ്‌ പറഞ്ഞു. താന്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ പിതാവിന്‌ ആദ്യം അറിയില്ലായിരുന്നെന്നും എന്നാല്‍ ഒരിക്കല്‍ എനിക്ക്‌ തന്നെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛന്‍ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന്‌ അമേരിക്കയിലെ മയക്കു മരുന്ന്‌ പുനരധിവാസ കേന്ദ്രത്തിലെ ചികിത്സക്കുശേഷമാണ്‌താന്‍ മയക്കു മരുന്നിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തിയത്‌ എന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിനായിരുന്നു സഞ്‌ജയ്‌ ജയില്‍ ശിക്ഷ അനുഭവിച്ചത്‌. ഫെബ്രുവരി 25 നായിരുന്നു സഞ്‌ജയ്‌ ജയില്‍ മോചിതനായത്‌. എന്നാല്‍ ജയിലില്‍ നിന്നും ഇറങ്ങിയിട്ടും തനിയ്‌ക്ക്‌ പൂര്‍ണ സ്വാതന്ത്ര്യം അനുഭവിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ തനിക്ക്‌ വിഐപി പരിഗണനയൊന്നുമില്ലായിരുന്നു. സാധരണ തടവുകാര്‍ അനുഭവിച്ചത്‌ തന്നെയാണ്‌ താനും അനുഭവിച്ചതെന്ന്‌ സഞ്‌ജയ്‌ ദത്ത്‌ പറയുന്നു. ജയിലില്‍ നിന്ന്‌ ഇറങ്ങിയിട്ടും സ്വാതന്ത്ര്യം എന്ന അനുഭവം പുര്‍ണ അര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ കഴിയുന്നില്ല. ഏകാന്ത തടവിലായിരുന്നു ഞാന്‍. ജയില്‍ നിങ്ങളുടെ ശരീരത്തെയല്ല അടച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

SHARE
Previous articleഅലിമ
Next articlekaraval-e-papper-21-3-2016

NO COMMENTS

LEAVE A REPLY