ബാങ്കിലെ പടിക്കെട്ടില്‍ വീണു പരിക്കേറ്റ മാനേജര്‍ മരിച്ചു

0
121


കാഞ്ഞങ്ങാട്‌: ബാങ്ക്‌ കെട്ടിടത്തിലെ പടികളിറങ്ങുന്നതിനിടയില്‍ വീണു തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ ബാങ്ക്‌ മാനേജര്‍ മരിച്ചു. കേരള ബാങ്ക്‌ ആലാമിപ്പള്ളി ബ്രാഞ്ച്‌ മാനേജറും കാഞ്ഞങ്ങാട്‌, റെയില്‍വെ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ താമസക്കാരനുമായ എം ടി കൃഷ്‌ണകുമാര്‍ (56) ആണ്‌ മരിച്ചത്‌. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
കോട്ടച്ചേരി ബാങ്ക്‌ ജീവനക്കാരനായിരുന്ന കൃഷ്‌ണ കുമാര്‍ രണ്ടു മാസം മുമ്പാണ്‌ കേരള ബാങ്കില്‍ നിയമിതനായത്‌. പത്തു ദിവസം മുമ്പ്‌ ബാങ്ക്‌ കെട്ടിടത്തിന്റെ പടികളിറങ്ങുന്നതിനിടയിലാണ്‌ വീഴ്‌ച്ച ഉണ്ടായത്‌. സി പി എം ആവിക്കര മുന്‍ ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. പരേതനായ സി പി കരുണാകരന്‍ മാസ്റ്റര്‍ -ആവിക്കര എ എല്‍ പി സ്‌കൂള്‍ റിട്ട. ഹെഡ്‌മിസ്‌ട്രസ്‌ എം ടി രമണി ദമ്പതികളുടെ മകനാണ്‌.ഭാര്യ: വിദ്യ(പൊതുമരാമത്ത്‌ വകുപ്പ്‌ കാഞ്ഞങ്ങാട്‌), മക്കള്‍: വിഷ്‌ണു, വിഘ്‌നേഷ്‌ (ഡിഗ്രി വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: വത്സല(ബഹറിന്‍), സീമ, ശ്രീജ.

NO COMMENTS

LEAVE A REPLY