വിദേശ നിര്‍മ്മിത കാര്‍ മോട്ടോര്‍ വാഹന വകുപ്പ്‌ പരിശോധിച്ചു

0
185


ചട്ടഞ്ചാല്‍: സ്‌കൂള്‍ ഗ്രൗണ്ടിലേയ്‌ക്ക്‌ അതിക്രമിച്ചു കയറി അപകടകരമായ രീതിയില്‍ ഓടിച്ചതിന്‌ പിടിയിലായ വിദേശ നിര്‍മ്മിത സ്‌പോര്‍ട്‌സ്‌ കാര്‍ മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം ചട്ടഞ്ചാല്‍ ഹയ ര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ്‌ ഷാര്‍ജ രജിസ്‌ട്രേഷനിലുള്ള കാര്‍ മേല്‍പറമ്പ്‌ പൊലീസിന്റെ പിടിയിലായത്‌.
മോട്ടോര്‍ വാഹനവകുപ്പ്‌ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിയമവിധേനയാണ്‌ കാര്‍ കൊണ്ടുവന്നതെന്ന്‌ വ്യക്തമായിട്ടുണ്ട്‌. കാര്‍ കപ്പലില്‍ കൊണ്ടുവരാന്‍ മാത്രം രണ്ടു ലക്ഷത്തിലേറെ രൂപ ചെലവഴിച്ചതായും കേരളത്തില്‍ ഓടിക്കുന്നതിനായി ഒരു മാസത്തേയ്‌ക്ക്‌ 20,000 രൂപ നികുതിയായി അടച്ചതായും കണ്ടെത്തി. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന്‌ മേല്‍പറമ്പ്‌ പൊലീസ്‌ പറഞ്ഞു. കാര്‍ പൊലീസ്‌ കസ്റ്റഡിയിലാണിപ്പോള്‍.

NO COMMENTS

LEAVE A REPLY