ലഹരിക്കെതിരെ കല്ലൂരാവി കൂട്ടായ്‌മ

0
117


കാഞ്ഞങ്ങാട്‌: ലഹരിക്കെതിരെ കല്ലൂരാവി നിവാസികള്‍ ചേര്‍ന്നു കൂട്ടായ്‌മ രൂപീകരിച്ചു.കല്ലൂരാവിലെ പ്രദേശത്തെ ലഹരിവിമുക്തമാക്കാനും ലഹരിമാഫിയയെ ഈ പ്രദേശത്തു നിന്നു കെട്ടുകെട്ടിക്കാനുമാണ്‌. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനു നാട്ടുകാരുടെ കൂട്ടായ്‌മ രൂപീകരിച്ചത്‌. എല്ലാതരത്തിലുമുള്ള വിഭാഗീയതകളും ഇക്കാര്യത്തില്‍ മാറ്റിവച്ച ജനങ്ങള്‍ ഒറ്റക്കെട്ടായി ബോധവല്‍ക്കരണത്തില്‍ പങ്കെടുത്തു. വാര്‍ഡ്‌ കൗണ്‍സിലര്‍ അബ്‌ദുറഹിമാന്‍ ആധ്യക്ഷം വഹിച്ചു. ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍ നായര്‍ ഉദ്‌ഘാടനം ചെയ്‌തു. എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ബാലചന്ദ്രന്‍, സി ഐ കെ പി ഷൈന്‍, കരീം, അലി, പി കെ ചന്ദ്രന്‍, അഷ്‌റഫ്‌ പി എം, ഫാസില്‍ മൊയ്‌തു, പി കുഞ്ഞബ്‌ദുള്ള, കെ അബ്‌ദുള്ള, സവാദ്‌, ശാസു പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY