കത്തിക്കുത്ത്‌ കേസിലെ പ്രതിക്ക്‌ അഞ്ചര വര്‍ഷം കഠിന തടവ്‌

0
151


കാസര്‍കോട്‌: കത്തിക്കുത്ത്‌ കേസിലെ പ്രതിയെ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി(ഒന്ന്‌) ജഡ്‌ജ്‌ എ മനോജ്‌ അഞ്ചര വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി നാലായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 15 മാസം അധിക തടവും വിധിച്ചു. കോടോം, പടിമരുതിലെ ജയ്‌സണ്‍ ജോസഫി(52)നെയാണ്‌ കോടതി ശിക്ഷിച്ചത്‌.
2009 സെപ്‌തംബര്‍ 28ന്‌ രാവിലെ പടിമരുതിലെ ഒരു വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍ത്താവിനെ മര്‍ദ്ദിക്കുമ്പോള്‍ തടയാന്‍ ചെന്ന ഭാര്യയെ കൈയ്യില്‍ കരുതിയ സ്റ്റീല്‍ കത്തികൊണ്ട്‌ ഇടതുനെഞ്ചിനും വയറിനും കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ്‌ കേസ്‌.രാജപുരം പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്‌ത്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌ അന്നത്തെ രാജപുരം സബ്‌. ഇന്‍സ്‌പെക്‌ടറായിരുന്ന ടി മധുസൂദനന്‍ നായരായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പി രാഘവന്‍ ഹാജരായി.

NO COMMENTS

LEAVE A REPLY