എലിപ്പനി;വിദ്യാര്‍ത്ഥിനി മരിച്ചു

0
157


കാഞ്ഞങ്ങാട്‌: എലിപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. പാണത്തൂര്‍, ആനപ്പാറ, ശൗര്യാക്കുഴി വീട്ടില്‍ ബേബി-ജിന്‍സി ദമ്പതികളുടെ മകള്‍ അമ്മു എന്ന ഫിയോണ തെരേസ (18)യാണ്‌ മരിച്ചത്‌. രണ്ടാഴ്‌ച മുമ്പാണ്‌ പനിബാധിച്ചത്‌. പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിച്ചു.
തുടര്‍ന്നാണ്‌ മംഗ്‌ളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ്‌ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റിയത്‌. പ്ലസ്‌ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ തെരേസ നഴ്‌സിംഗ്‌ പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സഹോദരങ്ങള്‍: റിയോണ- ഫസ്റ്റിന, റിംമ്‌ഷ-ആന്‍മരിയ, ഇമ്മാനുവല്‍ തോമസ്‌.

NO COMMENTS

LEAVE A REPLY