കടലമ്മ കനിഞ്ഞു; ഹൊസബെട്ടുവില്‍ മീന്‍ ചാകര

0
127


മഞ്ചേശ്വരം: കടലിളക്കം കുറഞ്ഞതോടെ വീണ്ടുമൊരു ചാകര കാലം തുടങ്ങി. മഞ്ചേശ്വരത്ത്‌ നാടന്‍ തോണികളുമായി കടലില്‍ ഇറങ്ങിയ മത്സ്യതൊഴിലാളികള്‍ ഒരു മണിക്കൂറിനകം മടങ്ങിയത്‌ തോണിനിറയെ മീനുകളുമായി. മഞ്ചേശ്വരം, ഹൊസബെട്ടു കടപ്പുറത്തെ റൗഫ്‌, സാദിഖ്‌ എന്നിവര്‍ക്കാണ്‌ തോണി നിറയെ മീന്‍ ലഭിച്ചത്‌. മത്തി, മാഞ്ചി, കട്‌്‌ല തുടങ്ങിയ മീനുകളാണ്‌ ഇവരുടെ വല നിറയെ ലഭിച്ചത്‌. സമീപകാലത്ത്‌ ഇന്നാണ്‌ വൈവിധ്യമാര്‍ന്ന മീനുകള്‍ കൂട്ടത്തോടെ ലഭിച്ചതെന്നു മത്സ്യതൊഴിലാളികള്‍ പറയുന്നു. അടുത്ത കാലത്തായി വളരെ ക്ഷാമം അനുഭവപ്പെട്ടിരുന്ന മത്തിയും ഇത്തവണ സുലഭമാണ്‌. ജില്ലയിലെ വിവിധ കടപ്പുറങ്ങളില്‍ നിന്നു മത്സ്യ ബന്ധനത്തിനു പോയവര്‍ക്ക്‌ നല്ല തോതില്‍ മത്തി ലഭിച്ചതായി മത്സ്യതൊഴിലാളികള്‍ പറയുന്നു.

NO COMMENTS

LEAVE A REPLY