കാഞ്ഞങ്ങാട്‌ വില്ലേജ്‌ ഓഫീസില്‍ കവര്‍ച്ച

0
117


കാഞ്ഞങ്ങാട്‌: ഐങ്ങോത്തുള്ള കാഞ്ഞങ്ങാട്‌ വില്ലേജ്‌ ഓഫീസില്‍ കവര്‍ച്ച. വില്ലേജ്‌ ഓഫീസിന്റെ പഴയ കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്ത്‌ അകത്തു കടന്ന മോഷ്‌ടാക്കള്‍ ഇന്‍വര്‍ട്ടര്‍ ബാറ്ററി കവര്‍ന്നു. അരലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. മിനിഞ്ഞാന്ന്‌ രാത്രിയാണ്‌ കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നതായി വില്ലേജ്‌ ഓഫീസര്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ദേശീയപാത വികസനത്തിനായി ഓഫീസിന്റെ സ്ഥലം ഏറ്റെടുത്തതിനാല്‍ സമീപത്തെ വാടക കെട്ടിടത്തിലാണ്‌ വില്ലേജ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌.

NO COMMENTS

LEAVE A REPLY