ഉദയമംഗലത്ത്‌ ചീട്ടുകളി; 11 പേര്‍ അറസ്റ്റില്‍

0
113


ഉദുമ: ഉദയമംഗലം ക്ഷേത്രത്തിനു സമീപത്തെ മൈതാനിയില്‍ പണം വച്ചു ചീട്ടുകളിക്കുകയായിരുന്ന 11 പേരെ ബേക്കല്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തു.
തെക്കില്‍ ചട്ടഞ്ചാല്‍ ഹൗസില്‍ അബ്‌ദുല്‍ റഹ്മാന്‍ (56), തെക്കിലിലെ ഹുസൈന്‍ മുഹമ്മദ്‌(57), ചട്ടഞ്ചാലിലെ എം അബ്‌ദുള്ള (58), ബെണ്ടിച്ചാലിലെ അബ്‌ദുല്‍ റഹ്മാന്‍(55), പള്ളിക്കര പി എം ഹൗസില്‍ പി എം അബ്‌ദുല്‍ റഹ്മാന്‍ (52), ചെട്ടുംകുഴി, ഹിദായത്ത്‌ നഗറിലെ ടി സുലൈമാന്‍ (74), കീഴൂര്‍, പടിഞ്ഞാറെ ചന്ദ്രഗിരിയില്‍ അബ്‌ദുല്‍ സത്താര്‍ (54), ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ നാരായണന്‍(65), മേല്‍പ്പറമ്പ്‌ ക്വാര്‍ട്ടേഴ്‌സിലെ എം എച്ച്‌ ഹംസ(57), ബാര എരോലിലെ കെ എ അബ്‌ദുള്ള കുഞ്ഞി(70), എന്‍ എ സുലൈമാന്‍ (65) എന്നിവരെയാണ്‌ ബേക്കല്‍ എസ്‌ ഐ കെ വി രാജീവനും സംഘവും അറസ്റ്റു ചെയ്‌തത്‌.
കളിക്കളത്തില്‍ നിന്നും 5330 രൂപ പിടികൂടി. പൊലീസ്‌ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ സുധീര്‍ ബാബു, അജേഷ്‌, സനീഷ്‌, സുധീഷ്‌, ഡ്രൈവര്‍ ജയ പ്രകാശ്‌ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY